ADVERTISEMENT

ശ്രീകൃഷ്ണപുരം ∙ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആശുപത്രി ജീവനക്കാരി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി താഴത്തേതിൽ ഷെറീന (39) ആണു മരിച്ചത്. പെരിന്തൽമണ്ണ ഇഎംഎസ് സ്മാരക സഹകരണ ആശുപത്രി ജീവനക്കാരിയാണ്. ഇന്നലെ രാവിലെ 7.30ന് പനാംകുന്ന് ചീരത്തടത്തിനു സമീപത്തായിരുന്നു അപകടം. ജോലിക്കു പോകുകയായിരുന്നു ഷെറീന. ഭർത്താവ് സെയ്തലവിയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. പരുക്കേറ്റ ഷെറീനയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹൈബ്, ഫാത്തിമ സുഹൈല, മുഹമ്മദ് ഷഫീക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com