ADVERTISEMENT

തൃത്താല ∙ വെള്ളിയാങ്കല്ലിൽ പുൽക്കാടുകൾ നിറഞ്ഞ ഭാരതപ്പുഴയുടെ തീരത്ത് വീണ്ടും വൻ തീപിടിത്തം. ഇന്നലെ രാത്രി പരുതൂർ  മംഗലം ഭാഗത്താണ് പുൽക്കാടുകൾക്ക് തീപിടിച്ചത്. പുഴയിൽ ഉണങ്ങി നിൽക്കുന്ന കാടുകളിലേക്ക് തീ പടർന്നതോടെ വൻ അഗ്നിബാധയാണ് ഉണ്ടായത്. 3 ഏക്കറോളം പുഴ പ്രദേശം കത്തി നശിച്ചു. അഗ്നി രക്ഷാസേനയും വില്ലേജ് അധികൃതരും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തീയണച്ചു കൊണ്ടിരിക്കുകയാണ്.

ഞായറാഴ്ച വെള്ളിയാങ്കല്ല് പൈതൃക പാർക്കിനും പട്ടിത്തറ ചിറ്റപ്പുറത്തിനും ഇടയിലുള്ള ഭാഗം തീപിടിത്തത്തിൽ കത്തിയമർന്നിരുന്നു. മേഖലയിൽ ഭാരതപ്പുഴയോരത്ത് ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായത് അഞ്ചിലേറെ തീപിടിത്തങ്ങളാണ്. വേനൽച്ചൂട് ശക്തമാകുന്നതിനിടെ തീപിടിത്തം പതിവ് സംഭവമാകുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ദേശാടനപക്ഷികളുടെ ആവാസ കേന്ദ്രമാണ് തൃത്താല വെള്ളിയാങ്കല്ല്. പുഴയിൽ തമ്പടിക്കുന്ന ചിലരാണ് പുൽക്കാടുകൾക്ക് തീയിടുന്നതെന്ന് ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com