ADVERTISEMENT

ഗതാഗത നിയന്ത്രണം: പത്തിരിപ്പാല ∙ തേനൂർ അത്താഴംപറ്റ ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിൽ പറളി മുതൽ മങ്കര വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മങ്കര പൊലീസ് അറിയിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങൾ പറളി– ഓടന്നൂർ– മങ്കര വഴി പോകണം.

കാലാവസ്ഥ
കനത്ത ചൂടിനെത്തുടർന്ന് തൃശൂർ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്  പ്രഖ്യാപിച്ചു.

സൗജന്യ നേത്ര  പരിശോധനാ ക്യാംപ്
പാലക്കാട് ∙  ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രി മലയാള മനോരമയുമായി സഹകരിച്ച് ഒരു കുടുംബത്തിലെ ദമ്പതികൾ, അച്ഛനമ്മമാർ, രണ്ടു മക്കൾ ഉൾപ്പെടെ ആറു പേർ അടങ്ങുന്ന കുടുംബത്തിനു സൗജന്യ നേത്രപരിശോധനയും 1,000 രൂപ വില വരുന്ന മാസ്റ്റർ ഐ ചെക്കപ്പും സൗജന്യമായി നടത്തുന്നു. 

പരിശോധനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു വർഷ കാലാവധിയുള്ള ഫാമിലി വിഷൻ കാർഡ് സൗജന്യം.  ഇതിലൂടെ കൺസൽട്ടേഷനിൽ 50% ഡിസ്കൗണ്ട്, തുടർചികിത്സ, ലാസിക് എന്നിവയ്ക്ക് 10%, സർജറിക്ക് 5%, കണ്ണടകൾക്ക് 15% കിഴിവു ലഭിക്കും. മണലി ബൈപാസിലുള്ള ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രിയിലാണ് പരിശോധനകൾ നടത്തുന്നത്.

സൗജന്യ മാസ്റ്റർ ഐ ചെക്കപ്പ് പാക്കേജ് 
ഡോക്ടർ കൺസൽട്ടേഷൻ, ബ്ലഡ് ഷുഗർ ടെസ്റ്റ്, ഗ്ലോക്കോമ, റെറ്റിന, ഒപ്റ്റോമെട്രിസ്റ്റ് ഇവാലുവേഷൻ, കംപ്യൂട്ടറൈസ്ഡ് വിഷൻ ചെക്കപ്പ് എന്നിവ അടങ്ങിയ 1,000 രൂപ വരുന്ന പാക്കേജ് ഫാമിലിയിൽ ഓരോരുത്തർക്കും സൗജന്യമായി ചെയ്യാം.  ആദ്യം റജിസ്റ്റർ ചെയ്യുന്ന 300 പേർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന 150 പേർക്ക് ആറു മാസത്തേക്ക് വനിതയും (585 രൂപ വില വരുന്നത്) 100 പേർക്ക് മനോരമ പ്രസിദ്ധീകരണവും സൗജന്യമായി ലഭിക്കും. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9895519895

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com