ADVERTISEMENT

ഒന്നരലക്ഷം ഭൂരിപക്ഷത്തിൽ നിന്ന് ഇങ്ങനെയെ‍ാരു പരാജയം?
അതു വിശദമായി പരിശേ‍ാധിക്കേണ്ടിയിരിക്കുന്നു. ആലത്തൂർ ലേ‍ാക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 7 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫിനാണു നിലവിൽ ഭൂരിപക്ഷമെന്ന് ഒ‍ാർക്കണം. ശക്തമായ ഇടതുസ്വാധീനമുള്ള മണ്ഡലത്തിലാണു വലിയ ഭൂരിപക്ഷത്തിൽ ജനം എന്നെ വിജയിപ്പിച്ചത്. എംപി എന്ന നിലയിൽ 5 വർഷവും മുഴുവൻ സമയവും മണ്ഡലത്തിൽ ചെലവഴിച്ചു. വ്യക്തിപരമായ കാര്യങ്ങൾ പേ‍ാലും മാറ്റിവച്ചു സജീവമായി. പാർലമെന്റ്, പാർട്ടി ചുമതലകളിൽ മാത്രമാണു പ്രത്യേകമായി പങ്കെടുത്തത്. ഇത്തവണയും എൽഡിഎഫ് കുടുംബങ്ങളിൽ നിന്നുൾപ്പെടെ എനിക്കു വേ‍ാട്ടുകൾ കിട്ടി.21,000 വേ‍ാട്ട് മാത്രമാണ് എൽഡിഎഫ് ഭൂരിപക്ഷം. ബാക്കിയുള്ളവർ എനിക്കെ‍ാപ്പമുണ്ട്. കെ.രാധാകൃഷ്ണന്റെ പഞ്ചായത്തായ ചേലക്കരയിലും അദ്ദേഹത്തിന്റെ ബൂത്തിലും യുഡിഎഫിനാണു ഭൂരിപക്ഷം.

എവിടെയാണു പാളിയത് ?
ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകൾ എടുക്കുന്നുണ്ട്. വേ‍ാട്ടുകൾ എവിടെയെ‍ാക്കെ കുറഞ്ഞു, കൂടി എന്നു മനസ്സിലാക്കി അതത് ഇടത്തെ രാഷ്ട്രീയസ്ഥിതിയും പ്രശ്നങ്ങളും വിലയിരുത്തണം. എങ്കിലേ ചിത്രം വ്യക്തമാകൂ. അപ്പേ‍ാഴേ പാളിച്ചകളും അപാകതയും മനസ്സിലാക്കാനാകൂ.

സംഘടനാതലത്തിൽ ഒറ്റപ്പെടൽ, ഫണ്ട് തടസ്സം ?
ഫണ്ട് പരിമിതി തുടക്കത്തിൽ അനുഭവപ്പെട്ടു. അതു പാർട്ടിക്കു മെ‌ാത്തത്തിൽ ഉണ്ടായിരുന്നല്ലേ‍ാ. പിന്നീടു പാർട്ടിയും പ്രവർത്തകരും ചേർന്ന് അതു പരിഹരിച്ചു. സംഘടനയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പേ‍ാരായ്മ ഉണ്ടായതായി തേ‍ാന്നിയിട്ടില്ല. ഒറ്റപ്പെടുത്തുന്ന അന്തരീക്ഷം അനുഭവപ്പെട്ടില്ല.കെ‍ാടുംവെയിലിലും എല്ലാ തലത്തിലുള്ള പ്രചാരണത്തിനും പാർട്ടി പ്രവർത്തകരും നേതാക്കളും കൂടെയുണ്ടായിരുന്നു. ഞാൻ വളർന്നതു പാർട്ടിയിലൂടെയാണ്. സംഘടനയിൽ ഉറച്ച വിശ്വാസവുമുണ്ട്.

തേ‍ാൽവിയിൽ നേതൃത്വത്തിന്റെ പ്രതികരണം ?
ഫലം പ്രഖ്യാപിച്ചുകഴിഞ്ഞ് എഐസിസി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗേ‍ാപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ലീഗ് നേതാവ് മുനവറലി തങ്ങൾ ഉൾപ്പെടെയുള്ളവർ വിളിച്ചു. തുടർപ്രവർത്തനങ്ങൾക്കു ശക്തമായ പിന്തുണ അറിയിച്ചു.എന്നെ സ്നേഹിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട്. സംഘടനയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും ഇടമുണ്ട്. അതിനു കാരണം പാർട്ടിയാണ്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി തുടരും. ആത്മവിശ്വാസത്തേ‍ാടെ മുന്നേ‍ാട്ടു നീങ്ങും.

സ്ഥാനാർഥിയുടെ പിഴവും തേ‍ാൽവിക്കു കാരണമെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രതികരണത്തെക്കുറിച്ച് ?
എന്തെ‍ാക്കെ പേ‍ാരായ്മകളും പിഴവും ഉണ്ടായി എന്ന് അദ്ദേഹത്തേ‍ാടു തന്നെ ചേ‍ാദിക്കണം. ആലത്തൂർ പാർലമെന്റ് തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ അദ്ദേഹമായതിനാൽ കാര്യങ്ങൾ ഇതിനകം വിശകലനം ചെയ്തിട്ടുണ്ടാകുമല്ലേ‍ാ. പ്രവർത്തകരുമായി ചേർന്നു ഞാൻ കാര്യങ്ങൾ വിലയിരുത്തി വരുന്നതേയുള്ളൂ. പിഴവുണ്ടായിട്ടുണ്ടെങ്കിൽ അതു സംഘടനയ്ക്കുള്ളിൽ പറയും. പാളിച്ചകൾ നേതൃത്വത്തിനും പാർട്ടിക്കുള്ളിൽ ചൂണ്ടിക്കാണിക്കാം. തിരുത്തേണ്ടതു തിരുത്താൻ തയാറാണ്.

ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമേ‍ാ?
ഞാനല്ല. പാർട്ടിയാണ് അവിടെ ആരു മത്സരിക്കണമെന്നു തീരുമാനിക്കുക. സജീവ രാഷ്ട്രീയവുമായി ഞാൻ ഇവിടെത്തന്നെയുണ്ടാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com