ADVERTISEMENT

മംഗലംഡാം ∙ അണക്കെട്ടിന്റെ പരിസരത്തു നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കുട്ടികളുടെ പാർക്കിന്റെ താഴ്ഭാഗത്ത് നടപ്പാതയോട് ചേർന്നാണ് ഒരു മീറ്ററോളം ഉയരം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടി നിൽക്കുന്നതുകണ്ട് സംശയം തോന്നിയ പ്രദേശവാസി മൊബൈലിൽ പടമെടുത്ത് മംഗലംഡാം സ്റ്റേഷനിലെ പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് അയച്ചു കൊടുക്കുകയായിരുന്നു. ഇദ്ദേഹമിത് എക്സൈസ് വകുപ്പിന് കൈമാറി.

ആലത്തൂർ എക്സൈസ് ഇൻസ്പെക്ടർ ജിന്റോ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിച്ചതിനുശേഷം  കഞ്ചാവുചെടി പറിച്ചെടുത്തു. ചെടിക്ക് ഏകദേശം മൂന്ന് മാസത്തെ വളർച്ചയുണ്ടെന്നും ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ചപ്പോൾ അതിലുള്ള അവശിഷ്ടത്തിൽ നിന്നു താനെ മുളച്ചുണ്ടായ ചെടിയാകാനാണ് സാധ്യത എന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com