ADVERTISEMENT

മണ്ണാർക്കാട് ∙ തെങ്കര പഞ്ചായത്തിലെ കൊമ്പംകുണ്ട് ആദിവാസി കോളനിക്കാർ കുടിവെള്ളമില്ലാതെ ദുരിതത്തിൽ. കോളനിക്കു താഴ്ഭാഗത്തെ കിണറാണ് വെള്ളത്തിനായി ആശ്രയിക്കുന്നത്. കോളനിയിലെ ശുദ്ധജല പദ്ധതി നാലു വർഷമായിട്ടും പൂർത്തിയാക്കിയില്ല. വീടും വഴിയും ശുചിമുറിയും മാത്രമല്ല കോളനിയിൽ വെള്ളവുമില്ലാതായതോടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്.

കോളനിയുടെ താഴ്ഭാഗത്തെ കിണറ്റിൽ നിന്ന് വെള്ളം തലച്ചുമടായി കുന്നിനു മുകളിലെ വീടുകളിലെത്തിക്കണം. ഊരിലെ മിക്ക സ്ത്രീകളും കൂലിവേല ചെയ്താണ് ജീവിക്കുന്നത്. ജോലി കഴിഞ്ഞ് വന്ന് തലച്ചുമടായി വീട്ടിലേക്ക് ആവശ്യമായ വെള്ളം കൊണ്ടു വരേണ്ട സ്ഥിതിയാണ്. കോളനിയിൽ ശുദ്ധജലം എത്തിക്കാൻ നാലു വർഷം മുൻപ് തുടങ്ങിയ പദ്ധതി പ്രാവർത്തികമായില്ല.  ജലസംഭരണിയും വീടുകളിലേക്ക് പൈപ്പുകളും കിണറ്റിൽ മോട്ടറും സ്ഥാപിച്ചു.

മോട്ടർ പുര സ്ഥാപിച്ച് വൈദ്യുതി കണക്‌ഷൻ എടുത്താൽ കോളനിക്കാരുടെ വീടുകളിൽ വെള്ളം എത്തും. മോട്ടർപുര സ്ഥാപിച്ച് വൈദ്യുതി കണക്‌ഷൻ എടുക്കാൻ ഫണ്ട് തികഞ്ഞിട്ടില്ലെന്നാണ് കോളനി നിവാസികളോട് ബന്ധപ്പെട്ടവർ പറയുന്നത്.  ശുദ്ധജല പദ്ധതി പൂർത്തിയാക്കിയാൽ വെള്ളമെങ്കിലും ലഭിക്കുമായിരുന്നുവെന്ന് കോളനി നിവാസികൾ പറഞ്ഞു. അനാസ്ഥയുടെ മറ്റൊരു നേർക്കാഴ്ചയാണ് നാലു വർഷമായിട്ടും ശുദ്ധജല പദ്ധതി പൂർത്തിയാക്കാൻ സാധിക്കാത്തത്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com