ADVERTISEMENT

ചിറ്റൂർ ∙ കൃഷിയിറക്കാനാവശ്യമായ വെള്ളം ലഭിക്കുന്നതും കാത്തിരുന്ന കർഷകരുടെ മനം കുളിർപ്പിച്ചു മഴ കനത്തു തുടങ്ങി. കൃഷിയിടങ്ങളിൽ വെള്ളമെത്തിയതോടെ ഒന്നാം വിള നെൽക്കൃഷിയുടെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ച് കർഷകർ. കഴിഞ്ഞ 2 ദിവസങ്ങളിലാണ് ഇടവിട്ടാണെങ്കിലും മഴ ശക്തമായത്. കൃഷിയിടങ്ങളിൽ ആവശ്യത്തിനു വെള്ളമെത്തിയതോടെ നിലം ഉഴുതുമറിക്കലും ഞാറുപറിക്കലും നടീലുമൊക്കെയായി കൃഷിയിടങ്ങൾ സജീവമായി.മഴ വൈകിയതും കനാൽവെള്ളം ലഭിക്കാത്തതും കാരണം പലയിടത്തും ഞാറ് മൂപ്പെത്തിയിരുന്നു. വെള്ളം ലഭിക്കാൻ ഇനിയും വൈകിയാൽ ഞാറ് ഉപയോഗിക്കാനാവാതെ നശിക്കുമോ എന്ന ആശങ്കയിലായിരുന്ന കർഷകർ ഇപ്പോൾ ആശ്വാസത്തിലാണ്. നിലവിൽ കൃഷിയിറക്കാൻ ഒരു മാസത്തോളം വൈകിയിട്ടുണ്ട്. ഇത് അടുത്ത രണ്ടാം വിളയിറക്കുന്നതിലും കാലതാമസമുണ്ടാക്കുമെന്നും കർഷകർ പറഞ്ഞു. 

അതേസമയം, പറമ്പിക്കുളം–ആളിയാർ നദീജല കരാർ പ്രകാരം അർഹതപ്പെട്ട വെള്ളം യഥാസമയങ്ങളിൽ ലഭിക്കാതിരുന്നതു കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വെള്ളം യഥാസമയങ്ങളിൽ വാങ്ങിയെടുത്ത് മേഖലയിലെ തടയണകളും ഏരികളും കുളങ്ങളുമുൾപ്പെടെയുള്ള ജലസംഭരണികൾ നിറച്ചിരുന്നെങ്കിൽ അതുപയോഗിച്ചു പ്രാരംഭ പ്രവൃത്തികളെങ്കിലും നടത്താമായിരുന്നെന്നും കർഷകർ പറഞ്ഞു.കൂടാതെ ജലവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഒരു ടിഎംസിയിലധികം വെള്ളമാണു കേരളത്തിനു നഷ്ടമാകുന്നത്. ഇത്രയും വെള്ളം നഷ്ടപ്പെടുത്തിയത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സർക്കാരിന്റെയും പിടിപ്പുകേടാണെന്നു കർഷകർ ആരോപിച്ചു. തമിഴ്നാടുമായി ചർച്ച നടത്തി ഈ വർഷത്തെ കുടിശികയുള്ള ജലം നഷ്ടപ്പെടുത്താതെ വാങ്ങിയെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com