പാലക്കാട് ജില്ലയിൽ ഇന്ന് (04-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക ഒഴിവ്
ഷൊർണൂർ ∙ ടെക്നിക്കൽ ഹൈസ്‌കൂളിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് മണ്ണാർക്കാട് സെന്ററിൽ ഒഴിവുള്ള ടെയ്‌ലറിങ് ഇൻസ്ട്രക്ടർ തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കാനുള്ള കൂടിക്കാഴ്ച 8നു രാവിലെ 11നു ഷൊർണൂർ ടെക്നിക്കൽ ഹൈസ്‌കൂളിൽ നടക്കും. കെജിടിഇ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി (2 വർഷ കോഴ്സ്) /ഐടിഐ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.
ചെർപ്പുളശ്ശേരി ∙ മുന്നൂർക്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി മലയാളം അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച 5നു രാവിലെ 10നു സ്കൂൾ ഓഫിസിൽ.കൊഴിഞ്ഞാമ്പാറ ∙ സെന്റ് പോൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 8നു രാവിലെ 10.30നു സ്കൂളിൽ നടക്കും.
വണ്ടിത്താവളം ∙ പെരുമാട്ടി പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 അധ്യയന വർഷത്തേക്ക് ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി ഫിസിക്കൽ സയൻസ് താൽക്കാലിക തസ്തികകളിലേക്ക് കൂടിക്കാഴ്ച നാളെ 2ന് സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം എത്തണം. 9745205729.
ജോലി ഒഴിവ്
എരുത്തേമ്പതി ∙ പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കിന്റെ ഒഴിവുണ്ട്. പ്ലസ്ടു യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവുമുള്ള, 18നും 38നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഇന്നു രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ. 9496047217.