വന്യമൃഗ സാന്നിധ്യം: ഊട്ടിയും പരിസരവും ഭീതിയിൽ
Mail This Article
×
ഊട്ടി ∙ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു പതിവായതോടെ ഇവയുടെ ആക്രമണം ഭയന്നു കഴിയുകയാണു ജനങ്ങൾ. ഊട്ടിയുടെ സമീപമുള്ള ഫൺ സിറ്റിയിൽ പുള്ളിപ്പുലി, കൂനൂരിലെ പ്രോവിഡൻസ് കോളജിലും മഞ്ചൂരിലെ വീടുകൾക്കു നടുവിലും കരടി, ഊട്ടി എച്ച്പിഎഫിൽ ചെന്നായക്കൂട്ടം എന്നിവയെയാണു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഫൺ സിറ്റിയിലെ വീടിനു മുൻപിൽ തൂക്കിയിട്ടിരുന്ന വിളക്ക് പുലി തട്ടിക്കളിക്കുന്നത് അവിടത്തെ സിസിടിവി ക്യാമറയിലാണു പതിഞ്ഞത്. കൂനൂരിലെ കോളജ് ക്യാംപസിൽ കരടി നടന്നു പോകുന്നതു വിദ്യാർഥികളെ ആശങ്കയിലാക്കിയിരിക്കയാണ്. മഞ്ചൂരിലെ വീടുകൾക്കിടയിലൂടെയാണു കരടി നടന്നുവന്ന് അടുത്തുള്ള കുറ്റിക്കാട്ടിലേക്കു കയറിപ്പോയത്. ഊട്ടി എച്ച്പിഎഫിലെ മൈതാനിയിൽ മേയുന്ന എരുമകളെ നോട്ടമിട്ടെത്തിയ ചെന്നായ്ക്കൂട്ടവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.