ADVERTISEMENT

ഒറ്റപ്പാലം∙ 19ാം മൈലിൽ ഓട്ടോറിക്ഷയ്ക്കു മുകളിൽ മരക്കൊമ്പ് പൊട്ടിവീണു യുവാവിനു പരുക്ക്. ബേക്കറി സാധനങ്ങളുടെ ഓർഡർ എടുക്കാനെത്തിയ പട്ടാമ്പി സ്വദേശി ബഷീറിനാണു തോളിനു നിസ്സാര പരുക്കേറ്റത്.ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. 19ാം മൈൽ ബസ് സ്റ്റോപ്പിനു സമീപം ഓട്ടോറിക്ഷ നിർത്തിയതിനു പിന്നാലെയാണു പാതയോരത്തെ മരത്തിൽ നിന്ന് ഉണങ്ങിയ കൊമ്പ് മുറിഞ്ഞു വീണത്. കൊമ്പ് ബഷീറിന്റെ തോളിലും ഓട്ടോറിക്ഷയ്ക്കു മുകളിലുമായാണു വീണത്. പരുക്കു ഗുരുതരമല്ല.ഓട്ടോറിക്ഷയ്ക്കു കേടു സംഭവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com