പാലക്കാട് ജില്ലയിൽ ഇന്ന് (05-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഡോക്ടർ നിയമനം
മണ്ണാർക്കാട്∙ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഈവനിങ് ഒപിയിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കാനുള്ള അഭിമുഖം 10നു രാവിലെ 10ന് ആശുപത്രിയിൽ നടക്കുമെന്നു സൂപ്രണ്ട് അറിയിച്ചു. യോഗ്യത: എംബിബിഎസ് ബിരുദം, ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ പെർമനന്റ് റജിസ്ട്രേഷൻ. പ്രവൃത്തി പരിചയം അഭികാമ്യം.
ഓവർസീയർ നിയമനം
മുണ്ടൂർ ∙ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് ഓഫിസിൽ ഓവർസീയർ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: 3 വർഷ പോളിടെക്നിക് ഡിപ്ലോമ / രണ്ടു വർഷ ഡ്രാഫ്റ്റ്സ്മാൻ ഡിപ്ലോമ. കൂടിക്കാഴ്ച 12നു രാവിലെ 10.30നു പഞ്ചായത്ത് ഓഫിസിൽ.
ഫാർമസിസ്റ്റ് നിയമനം
മണ്ണാർക്കാട്∙ കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ഡിഫാം അല്ലെങ്കിൽ ബിഫാം, കേരള ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ നിർബന്ധം. ഉദ്യോഗാർഥികൾ 9നു രാവിലെ 11നു കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം.
പാലിയേറ്റീവ് കെയർ നഴ്സ് നിയമനം
മണ്ണാർക്കാട്∙ കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പാലിയേറ്റീവ് കെയർ പദ്ധതിയിലേക്കു താൽക്കാലിക അടിസ്ഥാനത്തിൽ നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത: കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ ഉള്ളവരും എഎൻഎമ്മിന്റെ കൂടെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നു ബിസിസിപിഎൻ/മൂന്ന് മാസത്തെ സിസിസിപിഎൻ/ ജിഎൻഎം/ ബിഎസ്‌സി (എൻ) ബിസിസിപിഎൻ. ഉദ്യോഗാർഥികൾ 9നു രാവിലെ 10നു കുമരംപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം.
ജോലി ഒഴിവ്
തച്ചനാട്ടുകര∙ മാണിക്കപ്പറമ്പ് ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് തസ്തികയിൽ നിലവിലുള്ള താൽക്കാലിക ഒഴിവിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം ആഗ്രഹിക്കുന്നവർ രേഖകൾ സഹിതം 8നു 10.30നു സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നു പ്രധാനാധ്യാപകൻ അറിയിച്ചു
അധ്യാപക ഒഴിവ്
തച്ചമ്പാറ ∙ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഇംഗ്ലിഷ് താൽക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. നിർദിഷ്ട യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്നു രാവിലെ സ്കൂളിലെത്തണം.
അലനല്ലൂർ∙ കർക്കിടാംകുന്ന് ഗവ.എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 8നു രാവിലെ 11നു സ്കൂളിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
എടത്തനാട്ടുകര∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ് (സീനിയർ), ഹിന്ദി (ജൂനിയർ) എന്നീ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള കൂടിക്കാഴ്ച 9നു രാവിലെ 10.30നു സ്കൂളിൽ നടക്കും.
അധ്യാപക നിയമനം.
പട്ടാമ്പി ∙ കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ ഒരു മാസത്തെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം 8ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
യോഗ പരിശീലക ഒഴിവ്
കൂറ്റനാട്∙ തിരുമിറ്റക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതകൾക്കായി നടത്തുന്ന സൗജന്യ യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 15ന് 2.30ന് തിരുമിറ്റക്കോട് പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിൽ പങ്കെടുക്കണം. വനിതകൾക്ക് മുൻഗണന. വിവരങ്ങൾക്ക്: 8921762800.
ഓവർസീയർ നിയമനം
മുണ്ടൂർ ∙ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് ഓഫിസിൽ ഓവർസീയർ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: 3 വർഷ പോളിടെക്നിക് ഡിപ്ലോമ / രണ്ടു വർഷ ഡ്രാഫ്റ്റ്സ്മാൻ ഡിപ്ലോമ. കൂടിക്കാഴ്ച 12നു രാവിലെ 10.30നു പഞ്ചായത്ത് ഓഫിസിൽ.