ADVERTISEMENT

കാഞ്ഞിരപ്പുഴ ∙ ജലജന്യ രോഗലക്ഷണങ്ങളോടെ രണ്ടു പേർ മരിച്ച മുണ്ടക്കുന്ന് പട്ടികവർഗ ഗ്രാമത്തിൽ വയറിളക്ക രോഗത്തിനു കാരണമായ റോട്ടോ, ആസ്ട്രോ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തി. രോഗലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ നിന്നു ശേഖരിച്ച സാംപിൾ പരിശോധനാ ഫലത്തിലാണ് ഈ കാര്യം സ്ഥിരീകരിച്ചത്. 

ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറസുകളാണ് റോട്ടോ, ആസ്ട്രോ എന്നിവ. ഗ്രാമത്തിൽ നിന്നു ശേഖരിച്ച വെള്ളത്തിന്റെ പരിശോധനാ ഫലം ഇനിയും കിട്ടാനുണ്ട്. എങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. നിലവിൽ ഗ്രാമത്തിൽ നിന്ന് ഒരാൾ മാത്രമാണു ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ ഒരാൾ ആശുപത്രി വിട്ടു. 41 വീടുകളാണു  ഗ്രാമത്തിലുള്ളത്. 

മുണ്ടക്കുന്ന് ഗ്രാമത്തിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത കുമരംപുത്തൂർ പുല്ലൂന്നി ഗ്രാമത്തിലെ ഒരാളും സമാന ലക്ഷണങ്ങളോടെ  കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. ഈ ഗ്രാമത്തിലും ആരോഗ്യ വകുപ്പിന്റെയും പട്ടികവർഗ വകുപ്പിന്റെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com