ADVERTISEMENT

ഷൊർണൂർ ∙ നഗരപരിധിയിലെ 2 പ്രധാന പാതകൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം സമരരംഗത്ത്. കുളപ്പുള്ളി മുതൽ ജില്ലാതിർത്തിയിലെ ചെറുതുരുത്തി പാലം വരെയുള്ള ഭാഗവും പൊതുവാൾ ജംക്‌ഷൻ - റെയിൽവേ സ്റ്റേഷൻ റോഡും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണു ഭരണകക്ഷി തന്നെ പൊതുമരാമത്ത് വകുപ്പ് ഓഫിസിൽ കുത്തിയിരിപ്പു സമരം നടത്തിയത്. സിപിഎം ഷൊർണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ കുത്തിയിരിപ്പ്. 2 ദിവസത്തിനകം ഇരു പാതകളിലെയും താൽക്കാലിക അറ്റകുറ്റപ്പണി നടത്തുമെന്നും .

അടുത്ത മാസം അവസാനത്തോടെ ഇരു റോഡുകളുടെയും പൂർണമായ നവീകരണം പൂർത്തിയാക്കുമെന്നും എൻജിനീയർ ഉറപ്പു നൽകിയ ശേഷമാണു സമരം അവസാനിപ്പിച്ചത്. റോഡുകളിൽ യാത്രാദുരിതം അസഹ്യമാകുകയും ബൈക്കുകൾ ഉൾപ്പെടെ കുഴികളിൽ വീണ് അപകടങ്ങൾ വർധിക്കുകയും ചെയ്തതോടെ ഷൊർണൂരിൽ പ്രതിഷേധം വ്യാപകമാണ്.  ഇതിനിടെയാണു സിപിഎമ്മും പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. പാർട്ടി ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ്.കൃഷ്ണദാസ്, നഗരസഭാധ്യക്ഷൻ കൂടിയായ ഏരിയ കമ്മിറ്റി അംഗം എം.കെ.ജയപ്രകാശ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ഡി.ദിൻഷാദ്, പി.സിന്ധു, കെ.ഉണ്ണിനന്ദനൻ, കെ.എൻ.അനിൽകുമാർ, ആർ.ജി.പിള്ള, എം.നാരായണൻ, എസ്.ജി.മുകുന്ദൻ എന്നിവർ ഉൾപ്പെട്ട സംഘമാണു സമരം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com