പാലക്കാട് ജില്ലയിൽ ഇന്ന് (07-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
അപേക്ഷിക്കാം
അയിലൂർ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് (ഹോണേഴ്സ്), ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഹോണേഴ്സ്), എംഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിലെ ഐഎച്ച്ആർഡി കോട്ട സീറ്റുകൾക്ക് കോളജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 8547005029
സ്റ്റെഫ് ഇന്ത്യ സെമിനാർ ഇന്ന്
മണ്ണാർക്കാട്∙ ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സയന്റിഫിക് ടെക്നിക്കൽ എജ്യുക്കേഷൻ ഫോറം (സ്റ്റെഫ്) ഇന്ത്യ സംഘടിപ്പിക്കുന്ന സെമിനാറും പുസ്തക പ്രകാശനവും ഇന്നു വൈകിട്ട് നാലിനു മണ്ണാർക്കാട് അൽ ഫായിദ ടവറിൽ നടക്കും. മുൻ കേരള ഹൈക്കോടതി ജഡ്ജി ബി.കെമാൽപാഷ ഉദ്ഘാടനം ചെയ്യും. ‘വിദ്യാഭ്യാസത്തിലൂടെ ന്യൂനപക്ഷ ശാക്തീകരണം’ എന്ന വിഷയത്തിലാണു സെമിനാർ സംഘടിപ്പിക്കുന്നത്.
സുപ്രീം കോടതി അഭിഭാഷകനും മണ്ണാർക്കാട് സ്വദേശിയുമായ ജുനൈസ് പടലത്ത് രചിച്ച, ഇന്ത്യയിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള പുസ്തക പ്രകാശനവും ചടങ്ങിൽ നടത്തും. കെടിഡിസി അധ്യക്ഷൻ പി.കെ.ശശി അധ്യക്ഷത വഹിക്കുമെന്നു െചയർമാൻ ജി.നരേന്ദ്രനാഥ്, ഡയറക്‌ടറും ലീഗൽ അഡ്വൈസറുമായ അഡ്വ.ജുനൈസ് പടലത്ത്, അക്കാഡമിക് ഡയറക്‌ടർ ഇ.എം.ഫിറോസ് എന്നിവർ അറിയിച്ചു.