സിംഹവാലൻ കുരങ്ങുകളെ തടയാൻ നടപടിയെടുക്കും

Mail This Article
വാൽപാറ ∙ നഗരത്തിലേക്കു നുഴഞ്ഞു കയറി നാട്ടുകാർക്കും പല വീട്ടുകാർക്കും ശല്യം ചെയ്തു വരുന്ന സിംഹവാലൻ കുരങ്ങുകളെ തടയാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നു വനം വകുപ്പ് ഉറപ്പു നൽകി. എന്നാൽ, ഇവയുടെ നുഴഞ്ഞു കയറ്റത്തിനു പ്രധാന കാരണം നാടിന്റെ നാനാ ഭാഗത്തു നിന്നും വരുന്ന വിനോദ സഞ്ചാരികളും നഗരത്തിലെ കച്ചവടക്കാരും വീട്ടുടമകളുമാണെന്നു വനം വകുപ്പ് കുറ്റപ്പെടുത്തി.കാടുകളിലെ പഴങ്ങളും മറ്റു ഭക്ഷിച്ചു കഴിഞ്ഞിരുന്ന ഇവയ്ക്കു വിനോദ സഞ്ചാരികൾ പലതരം ഭക്ഷണങ്ങൾ നൽകി ശീലിപ്പിച്ചു. ഇതോടെ ഇവ റോഡിലിറങ്ങിത്തുടങ്ങി.
ഇവയുടെ ഫോട്ടോ എടുക്കുന്നതു വനംവകുപ്പ് തടയുകയും പലതവണ പിഴ ഈടാക്കിയിട്ടുമുണ്ട്.പക്ഷേ, ഇതിലൊരു മാറ്റവുമില്ല. മാത്രമല്ല പല വീടുകളുടെ മുന്നിലും റോഡിന്റെ വക്കത്തും കൊണ്ടിടുന്ന മത്സ്യ മാംസ മാലിന്യങ്ങളും മറ്റു പല വീട്ടുമാലിന്യങ്ങളും നാളുകളായി നീക്കം ചെയ്യാതെ ദുഷിച്ചു നാറിയ നിലയിലുള്ളതിനാൽ സിംഹവാലൻ കുരങ്ങുകൾ ഇവ തേടി ഇറങ്ങുകയാണ്.നാട്ടുകാരും കച്ചവടക്കാരും തള്ളുന്ന മാലിന്യം ഉടൻ നീക്കം ചെയ്യാൻ നഗരസഭ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.