ADVERTISEMENT

നെന്മാറ ∙ ഫണ്ട് അനുവദിക്കലും കരാർ നടപടികളും പൂർത്തിയാക്കിയെങ്കിലും നെന്മാറ-നെല്ലിച്ചോട് റോഡിന്റെ ദുരിതം തീർക്കാൻ നടപടിയില്ല. 5.6 കോടി രൂപയുടെ കരാർ നൽകിയിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞു പണി ആരംഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദിവസവും വിദ്യാർഥികൾ ഉൾപ്പെടെ നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിച്ചുവരുന്ന മേഖലയിലേക്കുള്ള 3 ബസുകൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. 

ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച ശേഷം കൃത്യമായി അടയ്ക്കാതെ പോയെന്നാണ് ആക്ഷേപം. അളുവശേരി-ചേരുംകാട്-അയർപള്ളം വഴി കടന്നുപോകുന്ന 6 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രാമീണ റോഡ് കുണ്ടും കുഴിയും നിറഞ്ഞു തകർന്നു കിടക്കുകയാണ്. ഇതുകാരണം നെല്ലിച്ചോട്ടിലേക്കു പോകുന്ന ഒരു ബസ് പോത്തുണ്ടി വഴി കറങ്ങിയാണു സർവീസ് നടത്തുന്നത്. അതേ സമയം അയർപള്ളം, ചേരുംകാട് തുടങ്ങിയ മേഖലയിലുള്ളവർക്ക് നെന്മാറ എത്താൻ ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും. റോഡിലെ ടാർ ചെയ്ത ഭാഗം ഏതാണ്ട് പൂർണമായി ഇല്ലാതായി.മേഖലയിലെ വിദ്യാർഥികൾക്കും കർഷകർക്കുമെല്ലാം മിക്ക ആവശ്യങ്ങൾക്കും നെന്മാറയിലെത്തണം. എത്രയും വേഗം റോഡ് നിർമാണം പൂർത്തിയാക്കി ബസ് സർവീസ്‍ പുനരാരംഭിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com