പുതുപ്പരിയാരത്തു ബസുകൾ കൂട്ടിയിടിച്ച് 4 പേർക്കു പരുക്ക്

Mail This Article
×
പാലക്കാട് ∙ പുതുപ്പരിയാരം എസ്റ്റേറ്റ് ജംക്‌ഷനു സമീപം കെഎസ്ആർടിസി, സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാലു യാത്രക്കാർക്കു പരുക്ക്.കോങ്ങാട് സ്വദേശികളായ കുമാരൻ പാറശ്ശേരി (59), രാധാകൃഷ്ണൻ പാറശ്ശേരി (39), രാധാകൃഷ്ണന്റെ അമ്മ തത്തമ്മ (71), ബേബി എന്നിവർക്കാണു പരുക്കേറ്റത്.ആരുടെയും പരുക്കു ഗുരുതരമല്ല. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടൂരിൽ നിന്നു പാലക്കാട്ടേക്കുള്ള സ്വകാര്യ ബസും ചിറ്റൂരിൽ നിന്നു കൽപറ്റയിലേക്കു പോകുന്ന കെഎസ്ആർടിസി ബസുമാണു കൂട്ടിയിടിച്ചത്.നേരത്തെ അപകടത്തിൽപെട്ടു സ്ഥലത്തുണ്ടായിരുന്ന വാനിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എതിർവശത്തെ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു എന്നു പറയുന്നു. രാവിലെ ആറരയോടെയാണ് അപകടം. ഹേമാംബിക നഗർ പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.