പാലക്കാട് ജില്ലയിൽ ഇന്ന് (08-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
×
ക്യാംപ് നടത്തും
വാണിയംകുളം ∙ പഞ്ചായത്ത് പരിധിയിൽ സൗജന്യ കാർഷിക വൈദ്യുതി കണക്‌ഷൻ പുതുക്കുന്നതിനു നാളെയും മറ്റന്നാളും കൃഷിഭവനിൽ ക്യാംപ് നടത്തും.
ഡിഗ്രി കോഴ്സുകളിൽ സീറ്റൊഴിവ്
പാലക്കാട് ∙ പാലക്കാട് മേഴ്സി കോളജിൽ ബികോം സിഎ, ബികോം ഫിനാൻസ് എന്നീ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ കോളജിൽ എത്തിച്ചേരണം. ഫോൺ: 0491 2541149.
ഞാറ്റുവേലച്ചന്ത നാളെ
പറളി ∙ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേലച്ചന്ത ചന്തപ്പുര കല്യാണമണ്ഡപത്തിൽ നാളെ നടക്കും. നടീൽ വസ്തുക്കൾ, പച്ചക്കറിത്തൈകൾ, ഫലവൃക്ഷത്തൈകൾ, ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, തെങ്ങിൻതൈകൾ, പച്ചക്കറി വിത്തുകൾ, കീടനാശിനികൾ, കിഴങ്ങുവർഗങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ എന്നിവ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.