ADVERTISEMENT

തൃത്താല ∙ മഴയിൽ വരണ്ടുക്കുറ്റിക്കടവ് സെന്ററിനു സമീപം ഉണ്ടാകുന്ന വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണണമെന്ന് യുഡിഎഫ്. മഴ ശക്തമായതോടെ റോഡ് തോടായ അവസ്ഥയാണ്. ഈ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും കാനകൾ ഇല്ലാത്തതാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണം. സമീപത്തെ വീടുകളിലേക്കും വെള്ളം കയറുന്നുണ്ട്. ദിവസേന നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും ദുരിതമായിട്ടുണ്ട്. യാത്രാദുരിതം പരിഹരിക്കണമെന്നും റോഡിലെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളായ പി.വി.മുഹമ്മദാലി, കെ.വി.ഹിളർ, കെ.എം.ബാബു, കെ.വി.ഷാ മരയ്ക്കാർ എന്നിവർ ചേർന്നു കേരള റോഡ് ഫണ്ട് ബോർഡ് ഷൊർണൂർ എൻജിനീയർക്കു പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com