ADVERTISEMENT

പാലക്കാട് ∙ ജർമനിയിൽ നടക്കുന്ന ലോക വടംവലി മത്സരത്തിനുള്ള ഇന്ത്യൻ ടീം പരിശീലകനായി പാലക്കാട് സ്വദേശി. ടീമിൽ ആദ്യമായി മൂന്നു മലയാളികളും ഇടം നേടി. കേരള വടംവലി ചീഫ് കോച്ച് ടെലിൻ തമ്പിയെ ആണ് ഇന്ത്യൻ പുരുഷ, വനിത, മിക്സഡ് ടീമുകളുടെ പരിശീലകനായി ഇന്ത്യൻ ടഗ് ഓഫ് വാർ ഫെഡറേഷൻ ഇന്ത്യ നിയമിച്ചത്. പാലക്കാട് പിരായിരി അയ്യപ്പൻകാവ് സ്വദേശിയായ ടെലിൻ തമ്പി നിലവിൽ കേരള ടീം പരിശീലകനാണ്. ഇദ്ദേഹത്തിനു കീഴിൽ കേരള ടീം ദേശീയ മെഡലുകളും നേടിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ മൂന്നു മലയാളികളും ഇടം നേടി. 

ടെലിൻ തമ്പി.
ടെലിൻ തമ്പി.

വനിതാ വിഭാഗത്തിൽ ദേവിക ദിനേശൻ ഇട്ടുമ്മൽ, എം.സുകന്യ (ഇരുവരും കാസർകോട്), പുരുഷ വിഭാഗത്തിൽ എൻ.എൽ.രാഹുൽ കൃഷ്ണൻ (കോഴിക്കോട്) എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. കേരളത്തിൽ നിന്ന് ആദ്യമായാണു താരങ്ങൾ ടീമിൽ ഉൾപ്പെടുന്നത്. 23 അംഗ ഇന്ത്യൻ ടീമിൽ തെലങ്കാനയിൽ നിന്നു രണ്ടു പേരും പുതുച്ചേരിയിൽ നിന്ന് ഒരാളും ഇടം നേടിയപ്പോൾ കൂടുതൽ പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. സെപ്റ്റംബർ 5, 6 തീയതികളിലാണു മത്സരം. ഇന്ത്യൻ ടീം  സെപ്റ്റംബർ മൂന്നിനു  പുറപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com