പാലക്കാട് ജില്ലയിൽ ഇന്ന് (09-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്
മുണ്ടൂർ ∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് ഓഫിസിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് (എസ്‌സി വിഭാഗം) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: ബികോം പിജിഡിസിഎ. കൂടിക്കാഴ്ച 12 ന് ഉച്ചയ്ക്ക് 12ന് പഞ്ചായത്ത് ഓഫിസിൽ.
ഡിഗ്രി സീറ്റ് ഒഴിവ്
മണ്ണാർക്കാട് ∙ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബികോം, ബിബിഎ, ബിഎ ഇംഗ്ലിഷ്, ബിഎ ഇക്കണോമിക്സ്, ബിഎസ്‌സി. മാത്‌സ്, ബിഎസ്‌സി. സൈക്കോളജി, ബിസിഎ ഡിഗ്രി പ്രോഗ്രാമുകളിൽ മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ക്ലാസുകളിലേക്ക് കോളജ് ട്രാൻസ്ഫർ മുഖേന ചേരാൻ ആഗ്രഹിക്കുന്നവർ കോളജ് ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 04924-222147.
വിദ്യാർഥികൾക്ക് അവാർഡ് നൽകുന്നു
കരിങ്കല്ലത്താണി ∙ പത്താം തരം, പ്ലസ് ടു സമ്പൂർണ എപ്ലസ് നേടിയ തച്ചനാട്ടുകര പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വിദ്യാർഥികൾക്ക് അവാർഡ് നൽകുന്നു. അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പും സഹിതം 17 ന് 5 മണിക്ക് മുൻപായി ബാങ്ക് ഒാഫിസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.