സൗജന്യമായി വൈദ്യുതി കണക്‌ഷൻ നൽകി

Mail This Article
×
കുഴൽമന്ദം∙ ഓടിട്ട, ഓലമറച്ച വീട്ടിൽ സൗജന്യമായി വൈദ്യുതി കണക്‌ഷൻ നൽകി കിണാശ്ശേരി പരപ്പന നാട്ടൊരുമ സൗഹൃദ സംഘവും വൈദ്യുതി ബോർഡ് ജീവനക്കാരും. പെരുവെമ്പ് പാലത്തുള്ളി കമ്മാന്തറയിൽ ഷാജഹാനാണ് സൗജന്യമായി വൈദ്യുതി കണക്‌ഷൻ നൽകിയത്. അപേക്ഷ നൽകി മൂന്നാം നാൾ തന്നെ കണക്‌ഷൻ നൽകുകയായിരുന്നു. നാട്ടൊരുമ കൺവീനർ അമീർ അലി, സലിം തേങ്കുറുശ്ശി, മുസ്‌തഫഖാൻ പാലക്കാട്, രമേഷ് വടവന്നൂർ എന്നിവരാണ് വയറിങ് സാമഗ്രികൾ സ്പോൺസർ ചെയ്‌തത്. സനൽ വണ്ടിത്താവളം, മനാഫ് പരപ്പന എന്നിവർ കൂലി വാങ്ങാതെ വയറിങ്ങും ചെയ്തു കൊടുത്തു.തത്തമംഗലം സെക്‌ഷൻ സബ് എൻജിനീയർ രഞ്ജിത്ത് സ്വിച്ച് ഓൺ നിർവഹിച്ചു. മറ്റു ജീവനക്കാരായ മുകുന്ദൻ, ഷാജി, മുരുകൻ, സി.ശശീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.