കടമ്പഴിപ്പുറത്ത് യുവാക്കളെ വെട്ടിയ കേസ്: 3 പേർ കൂടി പിടിയിൽ

Mail This Article
കടമ്പഴിപ്പുറം ∙ കടമ്പഴിപ്പുറത്തു യുവാക്കളെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ 3 പേർകൂടി അറസ്റ്റിൽ. ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം ചോലകുന്നിൽ ശ്രീക്കുട്ടൻ (22), കരിമ്പുഴ തോട്ടര ഇളയടത്ത് അബ്ദുൽ മുബഷീർ (23), കോഴിക്കോട് അരീക്കോട് നല്ലളം ബൈത്തുഹാല അഹമ്മദ് നിഹാൽ (29) എന്നിവരാണു പിടിയിലായത്. കോങ്ങാട് പെരിങ്ങോട് പ്ലാച്ചിക്കാട്ടിൽ ഗോകുൽ (26) മുൻപു പിടിയിലായിരുന്നു. ഈ മാസം നാലിനാണു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന നരിയംപാടം ഇലിയകോട്ടിൽ പ്രസാദ് (35), കുളക്കാട്ടുകുറുശ്ശി കണ്ടത്തിൽ ടോണി (38) എന്നിവരെ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർ സഞ്ചരിച്ച കാർ തമിഴ്നാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായുള്ള വിവരത്തെ തുടർന്നു പൊലീസ് സംഘം സ്ഥലത്തേക്കു പോയിട്ടുണ്ട്. ഇപ്പോൾ പിടിയിലായവരുടെ പേരിൽ വേറെയും ക്രിമിനൽ കേസുണ്ടെന്നു പൊലീസ് പറഞ്ഞു.ശ്രീകൃഷ്ണപുരം പൊലീസാണു കേസ് അന്വേഷിക്കുന്നത്.