പാലക്കാട് ജില്ലയിൽ ഇന്ന് (10-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഡോക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം
കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ഡോക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിബിഎസ് ബിരുദവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ റജിസ്ട്രേഷനും. പ്രായപരിധി: 56. അപേക്ഷ 12നകം പഞ്ചായത്ത് ഓഫിസിൽ നൽകണം.
അധ്യാപക നിയമനം
പുലാപ്പറ്റ ∙ എംഎൻകെഎം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സാമൂഹിക ശാസ്ത്രം അധ്യാപക ഒഴിവിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
വാട്ടർ ബിൽ 20–ാം തീയതി വരെ
കൊല്ലങ്കോട് ∙വാട്ടർ അതോറിറ്റിയുടെ നെന്മാറ സെക്‌ഷൻ ഓഫിസിനു കീഴിലുള്ള കൊല്ലങ്കോട്, മുതലമട, വടവന്നൂർ, എലവഞ്ചേരി പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് ഇനി എല്ലാ മാസവും 20–ാം തീയതി വരെ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ബില്ലടയ്ക്കാം. മുൻപ് ഒന്നാം തീയതി മുതൽ 10–ാം തീയതി വരെയായിരുന്നു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണു നീട്ടിയതെന്നു നെന്മാറ സെക്‌ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
രക്തദാന ക്യാംപ് 13ന്
ഓലശ്ശേരി ∙ സീനിയർ ബേസിക് സ്കൂളിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് 13ന് 9.30 മുതൽ 1 വരെ സ്കൂളിൽ രക്തദാന ക്യാംപ് നടത്തും. രക്ത ബാങ്ക് ജില്ലാ നോഡൽ ഓഫിസർ ഡോ.രാധിക സുകേതു ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷന്: 9400228444.