ADVERTISEMENT

ഷോളയൂർ∙ മാനിനെ വേട്ടയാടി പാചകം ചെയ്ത കേസിൽ രണ്ടു പേരെ വനപാലകർ അറസ്റ്റ് ചെയ്തു. ഷോളയൂർ ഊത്തുകുഴി സ്വദേശികളായ സെൽവൻ (50), കുപ്പൻ (40) എന്നിവരാണു പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ഊത്തുക്കുഴിയിൽ സെൽവന്റെ വീട്ടിൽ മാനിറച്ചി പാചകം ചെയ്യുമ്പോഴാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആർ.സജീവ്, ബീറ്റ് ഓഫിസർ ജയേഷ് സ്റ്റീഫൻ, എൻ.തോമസ്, വി.വിദ്യ, ആർ.രങ്കസ്വാമി, വാച്ചർമാർ എന്നിവരാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com