ADVERTISEMENT

പെരുമാട്ടി ∙ പ്രഭാത നടത്തത്തിനിടെ വളർത്തുനായ കുരച്ചുചാടിയതിന്റെ പേരിലുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചതിനെത്തുടർന്ന് ഒരാൾക്കു കുത്തേറ്റു. രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്കു പരുക്കുണ്ട്. പെരുമാട്ടി വയലുകുളത്ത് കഴിഞ്ഞദിവസം രാവിലെ ആറു മണിയോടെയാണു സംഭവം. വയലുകുളം സ്വദേശി വി.കുമാരനും ഭാര്യയും നായയുമായി നടക്കാനിറങ്ങിയപ്പോൾ അയൽവാസിയായ എസ്.സുനിൽ കുമാറിനെ നോക്കി നായ കുരച്ചതാണ് സംഭവത്തിന്റെ തുടക്കം. നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സുനിൽകുമാർ കുമാരനുമായി വഴക്കിടുകയും പ്രകോപിതനായ കുമാരൻ സുനിലിനെ കുത്തി പരുക്കേൽപിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

വഴക്കിനിടെ സുനിൽ കുമാറിന്റെ അമ്മ അന്നമ്മയ്ക്കും തലയ്ക്കു പരുക്കേറ്റു. പ്രത്യാക്രമണത്തിൽ കുമാരനും ഭാര്യ ശാന്തകുമാരിക്കും പരുക്കേറ്റിട്ടുണ്ട്. സുനിൽ കുമാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അന്നമ്മ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കുമാരനെയും ഭാര്യ ശാന്തകുമാരിയെയും വിളയോടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാറിന്റെ മൊഴി പ്രകാരം കുമാരനെതിരെ മീനാക്ഷിപുരം പൊലീസ് വധശ്രമത്തിനു കേസെടുത്തു. സുനിൽ കുമാറിനെതിരെ മർദനത്തിനും കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com