ADVERTISEMENT

അധ്യാപക ഒഴിവ്
പട്ടാമ്പി ∙ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിൽ ഒഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.

വണ്ടിത്താവളം ∙ പെരുമാട്ടി പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി (മാത്‌സ്) ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് ഉച്ചയ്ക്ക് 2ന്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം എത്തണം. 7293040137.

താൽക്കാലിക അധ്യാപക ഒഴിവ്
അമ്പലപ്പാറ ∙ കടമ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ഇംഗ്ലിഷ് (ജൂനിയർ), മലയാളം (ജൂനിയർ) അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 17നു 10നു നടത്തും.

കൂടിക്കാഴ്ച ഇന്ന് 
ചെർപ്പുളശ്ശേരി ∙ ഗവ.യുപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.

ടെക്നീഷ്യൻ നിയമനം: കൂടിക്കാഴ്ച നാളെ
പാലക്കാട്∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്കു നിയമനം നടത്തുന്നു. ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നാളെ ഉച്ചയ്ക്ക് 2.30ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കുന്ന മുഖാമുഖത്തിന് എത്തണം. ഫോൺ: 0491 2546260.

ട്രേഡ് ഇൻസ്ട്രക്ടർ 
പാലക്കാട് ∙ ബിപിഎൽ കൂട്ടുപാതയിലെ പാലക്കാട് ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. വിഷയത്തിൽ ടിഎച്ച്എസ്എൽസി/ ഐടിഐ/ തത്തുല്യം ആണു യോഗ്യത. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 15നു രാവിലെ 11ന് പാലക്കാട് ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. 9447522338.

മാനേജ്‌മെന്റ് ട്രെയിനി നിയമനം
പട്ടികവർഗ വകുപ്പ് അട്ടപ്പാടി ഐടിഡിപി ഓഫിസിനു കീഴിൽ ഓഫിസ് മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് അട്ടപ്പാടിയിലെ പട്ടികവർഗക്കാരായ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവ് 8. യോഗ്യത: എസ്എസ്എൽസി. പ്രായപരിധി: 2024 ജനുവരി ഒന്നിനു 18നും 35നും ഇടയിൽ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ. എഴുത്തുപരീക്ഷ വഴിയാണു നിയമനം. നിയമന കാലയളവ് ഒരു വർഷം. അപ്രന്റിസ്ഷിപ് പ്രകാരമുള്ള കരാർ നിയമനമാകും. അപേക്ഷ 20 വരെ സ്വീകരിക്കും. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ അട്ടപ്പാടിയിലെ പട്ടികവർഗ വികസന വകുപ്പിന്റെ വിവിധ ഓഫിസുകളിൽ ലഭിക്കും. ഫോൺ: 04924 254382.

ആയുഷ് മിഷനിൽ ഒഴിവുകൾ
പാലക്കാട്∙ദേശീയ ആയുഷ് മിഷൻ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്കു കരാറടിസ്ഥാനത്തിൽ തെറപ്പിസ്റ്റ്, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ, ഫാർമസിസ്റ്റ് (ഹോമിയോപ്പതി) തസ്തികകളിലേക്ക്  22ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായം ജൂലൈ ആറിന് 40 കവിയരുത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം കൽപാത്തി ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മിഷൻ ഒ‍ാഫിസിൽ എത്തണം. ഫോൺ: 9072650492.

തെറപ്പിസ്റ്റ് അഭിമുഖം രാവിലെ പത്തിന്. യോഗ്യത: കേരള സർക്കാർ ഡി.എ.എം.ഇ അംഗീകരിച്ച തെറപ്പിസ്റ്റ് കോഴ്സ്.

മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ അഭിമുഖം  11ന്. യോഗ്യത: അംഗീകൃത സർവകലാശാല ബിഎസ്.സി നഴ്‌സിങ്/ജി.എൻ.എം നഴ്‌സിങ്.  കേരള നഴ്‌സിങ് ആൻഡ് മിഡൈ്വഫ് കൗൺസിൽ റജിസ്‌ട്രേഷൻ. അംഗീകൃത സ്ഥാപനത്തിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ പരമാവധി 10 വർഷം വരെ ഇളവ് അനുവദിക്കും.

ഫാർമസിസ്റ്റ് (ഹോമിയോപ്പതി) അഭിമുഖം  12ന്. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി/നേഴ്സ് കം ഫാർമസിസ്റ്റ് അല്ലെങ്കിൽ തത്തുല്യം.

ബിരുദ കോഴ്സുകളിൽ സീറ്റൊഴിവ്
പട്ടാമ്പി ∙ പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ 2024–25 അധ്യയന വർഷത്തിൽ വിവിധ ബിരുദ കോഴ്സുകളിൽ അഞ്ചാം സെമസ്റ്ററിൽ ഒഴിവുളള (സീനിയർ ക്ലാസ് അഡ്മിഷൻ) സീറ്റുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നാളെ രാവിലെ 10ന് കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ബിഎസ്‌സി സുവേ‍ാളജി ഒ‍ാപ്പൺ 3, മുസ്‍ലിം ഒന്ന്, ബിഎസ്‌സി കെമിസ്ട്രി ഓപ്പൺ 2, ഒബിഎച്ച് 1, ഇ ഡബ്ല്യുഎസ് 1, ബിഎസ്‍സി ബോട്ടണി ഇഡബ്ല്യുഎസ് 1, ബിഎസ്‌സി ഫിസിക്സ് ഇഡബ്ല്യുഎസ് 1, എന്നിങ്ങനെയാണ് ഒഴിവുകൾ ഫോൺ: 04662 212223

ലാറ്ററൽ എൻട്രി 
കുഴൽമന്ദം ∙ ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ നേരിട്ട് രണ്ടാം വർഷത്തേക്ക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ നടക്കുന്നു. പ്ലസ്ടു സയൻസ്, ഐടിഐ, കെജിസിഇ തുടങ്ങിയവയാണു യോഗ്യത. 17 വരെ കോളജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: 9447627191, 9207904257, 8547005086.

തൊഴിലുറപ്പ് പരാതി: സിറ്റിങ് ഇന്ന്
മേലാർകോട് ∙ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികൾ കേൾക്കുന്നതിനുള്ള ജില്ലാ ഓംബുഡ്സ്മാൻ സിറ്റിങ് ഇന്നു 10 മുതൽ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com