ADVERTISEMENT

മണ്ണാർക്കാട്∙ പ്രകൃതി സൗന്ദര്യത്തിന്റെ വശ്യതയിൽ തത്തേങ്ങലത്ത് സന്ദർശകരുടെ പ്രവാഹം. കാടിന്റെ പച്ചപ്പും പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന കാട്ടരുവികളും കുന്തിപ്പുഴയും ഒരുക്കുന്ന മനോഹാരിതയാണ് തെങ്കര പഞ്ചായത്തിലെ തത്തേങ്ങലത്തേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. സൈലന്റ്‌വാലിയുടെ മറുവശത്തെ മലയുടെ താഴ്‌വാരമാണ് തത്തേങ്ങലം ഗ്രാമം. പാറക്കെട്ടുകൾക്കിടിയലൂടെ നുരഞ്ഞ് പതഞ്ഞൊഴുകുന്ന ചെറു കാട്ടരുവികളാണ് ഇവിടത്തെ പ്രധാന ആകർഷണീയത. മഴക്കാലമായതോടെ അരുവികളില്ലെലാം നല്ല ഒഴുക്കുണ്ട്. തെളിമായർന്ന വെള്ളം പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകി പതഞ്ഞ് പൊങ്ങിവരുന്ന കാഴ്ച മനോഹരമാണ്. 

അതോടൊപ്പം കാടിന്റെ വശ്യതയും മലയിൽ ഇടയ്ക്കിടെ രൂപപ്പെടുന്ന കോടമഞ്ഞും കണ്ണിനും മനസ്സിനും സുഖം പകരും. 2018ലെ വെള്ളപ്പൊക്കത്തിൽ കുന്തിപ്പുഴയിൽ രൂപം കൊണ്ട ബീച്ചും ഇവിടെയാണ്. ബീച്ചിന്റെ പഴയ സൗന്ദര്യം മങ്ങിയെങ്കിലും ഇപ്പോഴും സന്ദർശകർ എത്തുന്നുണ്ട്. കാഴ്ച മനോഹരമാണെങ്കിലും അപകട സാധ്യത ഏറെയാണ്. പ്രകൃതി ഒരുക്കിയ മനോഹാരിത സുരക്ഷിതമായി ആസ്വദിക്കാൻ പഞ്ചായത്തും വനംവകുപ്പും പദ്ധതി തയാറാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്നു നിരവധി പേരാണ് എത്തുന്നത്. ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയാൽ സർക്കാരിന് വരുമാനവും സന്ദർശകർക്ക് സുരക്ഷയും ഉറപ്പിക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com