പാലക്കാട് ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഐടിഐ പ്രവേശനം
പാലക്കാട് ∙ നെന്മാറ ഗവ. ഐടിഐയിൽ 30നു നടന്ന പ്രവേശന കൗൺസലിങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത 260 ഇൻഡക്സ് മാർക്ക് വരെയുള്ള ആൺകുട്ടികൾക്കു നാളെ 9.30നു നടക്കുന്ന കൗൺസലിങ്ങിൽ പങ്കെടുക്കാം. 04923 241010.
സ്റ്റാഫ് നഴ്സ് ഒഴിവ്
കൊടുവായൂർ ∙ സാമൂഹികാരോഗ്യകേന്ദ്രത്തിൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 വയസ്സു കവിയാത്തവരാകണം. അപേക്ഷയും ബയോഡേറ്റയും തപാൽ മുഖേനയോ നേരിട്ടോ ഇ മെയിലിലൂടെയോ 9ന് വൈകിട്ട് അഞ്ചിനകം കൊടുവായൂർ ആശുപത്രി ഓഫിസിൽ എത്തിക്കണം.
ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കുഴൽമന്ദം ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത– പിജിഡിസിഎ. പ്രായപരിധി– 2024 ജനുവരി ഒന്നിനു 35 വയസ്സു കവിയരുത്. ഓഗസ്റ്റ് 13ന് രാവിലെ 10ന് യോഗ്യതാ സർട്ടിഫിക്കറ്റ് സഹിതം എത്തണം. അപേക്ഷ 9ന് വൈകിട്ട് 4ന് മുൻപു കാര്യാലയത്തിൽ ലഭിക്കണം.