പാലക്കാട് ജില്ലയിൽ ഇന്ന് (02-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
ജില്ലയിൽ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; പാലക്കാട് ∙ കനത്ത കാലവർഷത്തിന്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ അങ്കണവാടികൾ, കിന്റർഗാർടൻ, മദ്രസ, ട്യൂഷൻ സെന്റർ ഉൾപ്പെടെ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും കോളജുകൾക്കും പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമല്ല.
മെഡിക്കൽക്യാംപ് മാറ്റി
അഗളി ∙ മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സാന്ത്വന സ്പർശം പരിപാടിയുമായി ബന്ധപ്പെട്ട്, അട്ടപ്പാടി നന്മ കൂട്ടായ്മയും ശാന്തിഗിരി ആയുർവേദ കോളജും ചേർന്ന് 4ന് അട്ടപ്പാടി ഗവ.കോളജിൽ നടത്താനിരുന്ന ആയുർവേദ മെഡിക്കൽ ക്യാംപ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ ഒന്നിലേക്കു മാറ്റിവച്ചതായി നന്മ കൂട്ടായ്മ സെക്രട്ടറി അറിയിച്ചു.
അധ്യാപക ഒഴിവ്
ഷൊർണൂർ ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളജിൽ പ്രിന്റിങ് ഗെസ്റ്റ് ലക്ചറർ, ഇലക്ട്രോണിക്‌സ് ഗെസ്റ്റ് ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. അർഹതയുള്ളവർ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം പ്രിന്റിങ് ഗെസ്റ്റ് ലക്ചറർ ഒഴിവിലേക്കുള്ളവർ 2നു രാവിലെ 11നും ട്രേഡ്‌സ്മാൻ ഒഴിവിലേക്കുള്ളവർ 5നു രാവിലെ 11നും കോളജിൽ ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ജലവിതരണം മുടങ്ങും
പത്തിരിപ്പാല ∙ മഴക്കെടുതിയില്‍ മങ്കര പെരുമഞ്ചിറ പാലത്തിനോടു ചേര്‍ന്നു നില്‍ക്കുന്ന ജലനിധിയുടെ പമ്പിങ് ലൈനില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇന്നും നാളെയും മങ്കര പഞ്ചായത്തിലെ 1 മുതല്‍ 5 വരെയും, 14 വാര്‍ഡുകളിലും ജലവിതരണം തടസ്സപ്പെടുമെന്നു ജലനിധി ഭാരവാഹികള്‍ അറിയിച്ചു.
കലക്‌ഷൻ ചാർജ് ഒഴിവാക്കി
പാലക്കാട് ∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ വഴിയുള്ള കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ഉടമാ-തൊഴിലാളി ക്ഷേമനിധി സമാഹരണത്തിന് നിലവിൽ ബാങ്ക് ഈടാക്കിക്കൊണ്ടിരുന്ന 15 രൂപ കലക്‌ഷൻ ചാർജ് ജൂലൈ 31 മുതൽ ഒഴിവാക്കിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ: 0491 2547437.
ട്രെയിൻസർവീസ് മാറ്റം
പാലക്കാട് ∙ ഇന്നു തൃശൂരിൽ നിന്നു പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 16609 തൃശൂർ–കണ്ണൂർ എക്‌സ്പ്രസ് ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു രാവിലെ 7.30ന് പുറപ്പെടുമെന്നു റെയിൽവേ അറിയിച്ചു.
പിഎസ്‌സി അഭിമുഖം
പാലക്കാട് ∙ ജില്ലയിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ: 066/2023) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2023 സെപ്റ്റംബർ 9ന് നടത്തിയ ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയിലുൾപ്പെട്ട 60 ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 13, 14 തീയതികളിൽ ജില്ലാ പിഎസ്‌സി ഓഫിസിൽ അഭിമുഖം നടത്തും. വിവരം www.keralapsc.gov.in വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർഹരായവർക്ക് എസ്എംഎസ്, പ്രൊഫൈൽ മെസേജ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.ഉദ്യോഗാർഥികൾ നിശ്ചിത സ്ഥലത്തും സമയത്തും ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ഓഫിസർ അറിയിച്ചു.
അഹല്യയിൽ രോഗനിർണയ ക്യാംപ്
പാലക്കാട് ∙ അഹല്യ ഡയബറ്റിസ് ഹോസ്‌പിറ്റലിൽ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗം വിപുലീകരിച്ചതിന്റെ ഭാഗമായി സീനിയർ ജനറൽ ലാപ്രോസ്കോപ്പിക് ആൻഡ് പൊടിയാട്രിക് സർജൻ ഡോ.മുരുകാനന്ദ്, പുതുതായി ചാർജെടുത്ത ജനറൽ ലാപ്രോസ്കോപ്പിക് ആൻഡ് പൊടിയാട്രിക് സർജൻ ഡോ.ദിൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ രോഗനിർണയ ക്യാംപിന് തുടക്കം. പ്രമേഹം മൂലമുള്ള കാൽപാദത്തിലെ ഉണങ്ങാത്ത മുറിവുകൾ, ഹെർണിയ, വെരിക്കോസ് വെയിൻ, തൈറോയ്‌ഡ് സംബന്ധമായ രോഗങ്ങൾ, പൈൽസ്, ഫിസ്റ്റുല, സ്‌തനാർബുദം, അപ്പൻഡിക്സ്, പിത്തസഞ്ചിയിലെ കല്ല് സംബന്ധമായ രോഗങ്ങൾ, വൃഷണവീക്കം, ഉമിനീർ ഗ്രന്ഥിയിലെ രോഗങ്ങൾ എന്നിവ സംബന്ധിച്ച രോഗനിർണയങ്ങൾക്കും ക്യാംപിൽ പങ്കെടുക്കാം. ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ തുകയിൽ 10% ഇളവു ലഭിക്കും. ലാബ് ടെസ്‌റ്റ്, സ്‌കാനിങ്, എൻഡോസ്കോപ്പി, കൊളോനോസ്കോപ്പി എന്നിവയ്ക്കും 10% കിഴിവു ലഭിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് അവസരം.അഹല്യ ആശുപത്രിയിലേക്കും തിരിച്ചും പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, മുണ്ടൂർ തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നു സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബുക്കിങ്ങിന്: 9496006739, 04923 225555.
അധ്യാപക ഒഴിവ്
ഷൊർണൂർ ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളജിൽ പ്രിന്റിങ് ഗെസ്റ്റ് ലക്ചറർ, ഇലക്ട്രോണിക്‌സ് ഗെസ്റ്റ് ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. അർഹതയുള്ളവർ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം പ്രിന്റിങ് ഗെസ്റ്റ് ലക്ചറർ ഒഴിവിലേക്കുള്ളവർ 2നു രാവിലെ 11നും ട്രേഡ്‌സ്മാൻ ഒഴിവിലേക്കുള്ളവർ 5നു രാവിലെ 11നും കോളജിൽ ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ഹോമിയോപ്പതി ക്യാംപ് 4ന്
ചെർപ്പുളശ്ശേരി ∙ വടക്കൻ വെള്ളിനേഴി സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വടക്കൻ വെള്ളിനേഴി ഐപിപി സെന്ററിൽ 4നു രാവിലെ 9 മുതൽ ഹോമിയോപ്പതി ക്യാംപ് സംഘടിപ്പിക്കും. ശ്രീകൃഷ്ണപുരം ലയൺസ് ക്ലബിന്റെയും ചെത്തല്ലൂർ ബുദ്ധ ഹോമിയോപ്പതിയുടെയും സഹകരണത്തോടെയാണു ക്യാംപ് സംഘടിപ്പിക്കുന്നത്. ഫോൺ: 9744855221.