ADVERTISEMENT

അഗളി ∙ അട്ടപ്പാടിയിൽ കുടിയേറ്റ മേഖലയിൽ കനത്ത മഴ. വ്യാപകമായി മണ്ണിടിച്ചിൽ. വീടുകൾക്കു നാശം. അഗളി വില്ലേജിലെ നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിക്കൂറോളം തുടർച്ചയായി ചെയ്ത കനത്ത മഴ ചിറ്റൂർ, കുറവൻപാടി, പുലിയറ, തുമ്പപ്പറ കുറുക്കൻകുണ്ട് വരെയുള്ള പ്രദേശങ്ങളിൽ നാശമുണ്ടാക്കി. തോടുകളും ശിരുവാണി പുഴയും നിറഞ്ഞു. റോഡിലും പാലങ്ങളിലും വെള്ളം കയറി. ചിറ്റൂരിനും പുലിയറയ്ക്കും ഇടയിലും കുറക്കൻകുണ്ട് പ്രദേശത്തും പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ടു. റവന്യു ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനയും പൊലീസും പൊതുപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനെത്തി.

English Summary:

Intense rainfall in Kerala's Attappadi region caused significant damage, including landslides and overflowing rivers. The disaster has displaced families and disrupted transportation routes. Emergency responders and volunteers are actively providing relief and restoring accessibility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com