ADVERTISEMENT

പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിലെ വിജയിയെയും ഭൂരിപക്ഷവും പ്രവചിക്കാൻ മലയാള മനോരമ പ്രമുഖ കേറ്ററിങ് സ്ഥാപനമായ ടോപ് ഇൻ ടൗണുമായി ചേർന്നു നടത്തിയ മത്സരത്തിൽ പങ്കെടുത്തത് 3500ൽ അധികം പേർ. കൃത്യമായ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് അതിനു തുല്യമായ തുക പ്രഖ്യാപിച്ചിരുന്നെങ്കിലും, രാഹുൽ മാങ്കൂട്ടത്തിൽ നേടിയ 18,840 വോട്ടിന്റെ ഭൂരിപക്ഷം ആരും പ്രവചിച്ചിട്ടില്ല. 

അതുകൊണ്ട് ഭൂരിപക്ഷത്തോട് ഏറ്റവും അടുത്തു പ്രവചിച്ച അശോക് കുമാർ കടമ്പഴിപ്പുറം, മുഹമ്മദ് ഷിഹാബ് മുളയങ്കാവ്, സി.പി.സുധീഷ് ത്രാങ്ങാലി എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായ 5000, 3000, 2000 രൂപ മലയാള മനോരമ ഓഫിസിൽ നടത്തിയ ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകി. മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ, സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ പി.സുരേഷ് കുമാർ, ടോപ് ഇൻ ടൗൺ ഉടമ നടരാജൻ (രാജു) എന്നിവർ പങ്കെടുത്തു.

English Summary:

A Wayanad by-election contest, organized by Malayala Manorama and Top in Town, saw over 3500 participants attempt to predict the winner and margin of victory. While a prize was offered for accurately predicting the margin, no one anticipated Rahul Gandhi's decisive win by 18,840 votes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com