പാലക്കാട് ജില്ലയിൽ ഇന്ന് (29-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ലോ കോളജിൽ സീറ്റ് ഒഴിവ്
എലവഞ്ചേരി ∙ വി.ആർ.കൃഷ്ണനെഴുത്തച്ഛൻ ലോ കോളജിൽ 5 വർഷത്തെ ബിബിഎ എൽഎൽബി(ഓണോഴ്സ്) മെറിറ്റ് വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. എൻട്രൻസ് എഴുതി മെറിറ്റ് ലിസ്റ്റിലുള്ള താൽപര്യമുള്ള വിദ്യാർഥികൾ നാളെ ഉച്ചയ്ക്ക് 1 വരെ മെറിറ്റ് നമ്പർ അടങ്ങിയ രേഖകൾ സഹിതം കോളജിൽ എത്തണം.
കേരളോത്സവം ഇന്നു തുടങ്ങും
നെന്മാറ∙ പഞ്ചായത്ത് കേരളോത്സവം ഇന്നു തുടങ്ങും. 5 വരെ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.
കേരളോത്സവം 6,7,8 തീയതികളിൽ
പുതുനഗരം ∙ പഞ്ചായത്തിലെ കേരളോത്സവം ഡിസംബർ 6, 7, 8 തീയതികളിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഡിസംബർ 5ന് ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷകൾ ഓൺലൈനായി നൽകാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.