ADVERTISEMENT

പാലക്കാട് ∙ തകർന്നു കിടക്കുന്ന എസിഎം അബൂബക്കർ റോഡിലേക്കു മലമ്പുഴ കനാ‍ൽ വെള്ളം കുത്തിയൊലിച്ചതോടെ യാത്ര ദുരിതമയം. റോഡ് ചെളിക്കുളമായി. കാൽനടയാത്ര പോലും പ്രയാസമാണ്.മാസങ്ങളായി റോഡ് തകർന്നു കിടക്കുകയാണ്. അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഡിപിഒ–കെഎസ്ആർടിസി ബൈപാസിൽ നിന്നു മാർക്കറ്റിലേക്കുള്ള എളുപ്പവഴികൂടിയാണിത്.എസിഎം അബൂബക്കർ റോഡിൽ ജലസേചന കനാലിനു മുകളിൽ സ്ലാബിട്ടുള്ള പാത നിർമാണം പുരോഗതിയിലാണ്. ഇതോടൊപ്പമെങ്കിലും റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണു പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. വെള്ളമില്ലെങ്കിൽ റോഡിൽ പൊടിശല്യവും രൂക്ഷമാണ്.

English Summary:

ACM Abu Baker Road damage in Palakkad is causing significant travel issues due to flooding from the Malampuzha canal. Residents are demanding temporary repairs to alleviate the hardship until the ongoing construction project is completed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com