പാലക്കാട് ജില്ലയിൽ ഇന്ന് (09-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗതം നിരോധിച്ചു
പട്ടാമ്പി ∙ ഓങ്ങല്ലൂർ പഞ്ചായത്തിലെ മഞ്ഞളുങ്ങൽ-കൊണ്ടൂർക്കര-പട്ടാമ്പി റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ 10 മുതൽ 15 വരെ രാവിലെ 8 മുതൽ വൈകിട്ട് 7 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഡോക്ടർ നിയമനം
പാലക്കാട് ∙ കൊടുവായൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി മുഖേന താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും കേരള ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ ലഭിച്ചവരും പ്രായം 45 കവിയാത്തവരുമായിരിക്കണം. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ അപേക്ഷ, ബയോഡേറ്റ (ഫോൺനമ്പർ ഉൾപ്പെടെ) എന്നിവ തപാൽ മുഖേനയോ നേരിട്ടോ ഇമെയിൽ മുഖേനയോ 23ന് വൈകിട്ട് 5ന് മുൻപായി ആശുപത്രി ഓഫിസിൽ എത്തിക്കണം.
ജോലി ഒഴിവ്
വണ്ടിത്താവളം ∙ പട്ടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്എ മലയാളം മീഡിയം, എച്ച്എസ്എ ഇംഗ്ലിഷ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. 04923 232120
അധ്യാപക ഒഴിവ്
എലപ്പുള്ളി ∙ ഗവ.യുപി സ്കൂളിൽ ഫുൾ ടൈം ജൂനിയർ ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്കു 2ന്. ഫോൺ: 8129968440.
പുതൂർ പഞ്ചായത്തിൽ ജോലി ഒഴിവ്
അഗളി∙ പുതൂർ പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ കരാർ വ്യവസ്ഥയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ബികോം, പിജിഡിസിഎ വിജയിച്ച പട്ടികവർഗക്കാർക്കു 15 ഉച്ചകഴിഞ്ഞു 3 വരെ അപേക്ഷിക്കാം. മുൻ പരിചയം ഉള്ളവർക്കു മുൻഗണന. കൂടിക്കാഴ്ച 16നു രാവിലെ 11ന്.
കൂടിക്കാഴ്ച നാളെ
ശ്രീകൃഷ്ണപുരം∙ ഗവ.എൻജിനീയറിങ് കോളജിൽ 2024–25 അധ്യയന വർഷത്തിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഫിറ്റിങ് തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ നാളെ രാവിലെ 10നു മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.gecskp.ac.in സന്ദർശിക്കാം.