ADVERTISEMENT

കുഴൽമന്ദം ∙ മാത്തൂർ അഗ്രഹാരത്തിനു സമീപം കാറും ഓട്ടോയും ഇടിച്ചുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു.  ഓട്ടോയാത്രികരായ കണ്ണനൂർ സ്വദേശികളായ രാധാകൃഷ്ണൻ (55), ഭാര്യ സബിത (45), ഓട്ടോ ഡ്രൈവർ പല്ലഞ്ചാത്തനൂർ സ്വദേശി ജയകൃഷ്ണൻ (56) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കുഴൽമന്ദം ഗവ.ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ്  അപകടം.    ചുങ്കമന്ദം ഭാഗത്തുനിന്നും കോട്ടായി ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോയും ചൂലനൂരിൽ നിന്നു ചുങ്കമന്ദം ഭാഗത്തേക്കു പോവുകയായിരുന്ന  കാറുമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ പിൻവശത്തെ ഒരു ടയർ ഊരിത്തെറിച്ചു.

English Summary:

Kuzhalmandam accident leaves three injured. A car and auto-rickshaw collision near Mathoor Agraharam resulted in injuries to three individuals who were admitted to a local hospital with non-life-threatening wounds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com