പാലക്കാട് ജില്ലയിൽ ഇന്ന് (10-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
×
മെഗാ ആയുർവേദ മെഡിക്കൽ ക്യാംപ് 12ന്
കൂറ്റനാട്∙ ഡോ.പി.കെ.കെ.ഹുറൈർകുട്ടി അനുസ്മരണ സമ്മേളനവും ആയുർവേദ മെഗാ മെഡിക്കൽ ക്യാംപും 12ന് രാവിലെ 9.30ന് കൂടല്ലൂരിൽ നടക്കും. മന്ത്രി എം.ബി.രാജേഷ് അനുസ്മരണ സമ്മേളനവും പി.മമ്മിക്കുട്ടി എംഎൽഎ മെഡിക്കൽ ക്യാംപും ഉദ്ഘാടനം ചെയ്യും. വി.ടി.ബൽറാം എംഎൽഎ ലോഗോ പ്രകാശനം നിർവഹിക്കും. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് അധ്യക്ഷനാകുമെന്നും ഭാരവാഹികളായ കെ.എസ് മുരളി, പി.പി അബ്ദുൽ ലത്തീഫ്, ഡോ.പി.കെ ഷിയാസ്, ഡോ.പി.കെ നിയാസ് എന്നിവർ പറഞ്ഞു. ക്യാംപിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447 939 644 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.