ADVERTISEMENT

തച്ചമ്പാറ∙ തച്ചമ്പാറയിൽ അനധികൃത ഗ്യാസ് ശേഖരം കണ്ടെത്തി. 35 സിലിണ്ടറുകളും ഗ്യാസ് നിറയ്ക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പിടികൂടിയത് പണിതീരാത്ത വീട്ടിൽ നിന്ന്. മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. സംഘം എത്തുമ്പോൾ വാഹനത്തിൽ സിലിണ്ടറുകൾ നിറച്ച് നിർത്തിയ നിലയിലായിരുന്നു. ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എച്ച്പിയുടെ 25 സിലിണ്ടറുകളും നാല് വാണിജ്യ സിലിണ്ടറുകളും ഭാരത് ഗ്യാസിന്റെ എട്ട് സിലിണ്ടറുകളും 20 കിലോയുടെ ഒരു സിലിണ്ടറുമാണ് പിടിച്ചെടുത്തത്. നാല് കാലി സിലിണ്ടറുകളും പിടിച്ചെടുത്തു.

താലൂക്ക് സപ്ലൈ ഓഫിസർ പത്മിനി, അസി.താലൂക്ക് സപ്ലൈ ഓഫിസർ മനോജ് വീട്ടിക്കാട്ട്, റേഷനിങ് ഇൻസ്പെക്ടർമാരായ തങ്കച്ചൻ, മുജീബ് റഹ്മാൻ, മിനി, കല്ലടിക്കോട് പൊലീസ് ഇൻസ്പെക്ടർ ഷഫീർ, എസ്ഐമാരായ നൗഷാദ്, ശ്രീനിവാസൻ, എസ്‌സിപിഒമാരായ പത്മരാജൻ, രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത സിലിണ്ടറുകളും മറ്റ് ഉപകരണങ്ങളും പൊലീസിനു കൈമാറി. തുടർനടപടി സ്വീകരിക്കാനായി പൊലീസിനു പരാതി നൽകിയതായി അസി. ടിഎസ്ഒ മനോജ് വീട്ടിക്കാട് പറഞ്ഞു.

English Summary:

Illegal gas storage in Thachampara resulted in a significant police raid. Authorities seized 35 gas cylinders and filling equipment from an unfinished building, filing a complaint for further action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com