ADVERTISEMENT

പാലക്കാട് ∙ ജില്ലാ വനിതാ ശിശു ആശുപത്രി പരിസരത്തെ പൊടിശല്യത്തിൽ കുടുങ്ങി ഗർഭിണികളും കുഞ്ഞുങ്ങളും.വീശിയടിക്കുന്ന കാറ്റിൽ ഉയരുന്ന പൊടിപടലങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാൻ തുണികൊണ്ട് മറച്ചു പിടിക്കേണ്ട അവസ്ഥയിലാണു രക്ഷിതാക്കൾ.ആശുപത്രിക്കുള്ളിലേക്കും പൊടി അടിച്ചു കയറുന്നുണ്ട്. ഗർഭിണികളും, നവജാത ശിശുക്കളും ഉൾപ്പെടെ പ്രതിദിനം നൂറു കണക്കിനു പേർ ചികിത്സ തേടി എത്തുന്ന ആശുപത്രിക്കു മുന്നിലാണ് പൊടിപ്രശ്നം രൂക്ഷമാകുന്നത്. പൊടിശ്വസിച്ചുള്ള അലർജി പ്രശ്നവും വർധിക്കുന്നു. 

ആരോഗ്യവകുപ്പും ജില്ലാ പഞ്ചായത്തും ഇടപെടുന്നില്ല 
ആശുപത്രി പരിസരത്ത് പൊടിശല്യം രൂക്ഷമായിട്ടും ആരോഗ്യവകുപ്പോ, ജില്ലാ പഞ്ചായത്തോ, ജില്ലാ ഭരണകൂടമോ പ്രശ്നത്തിൽ വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്നു പരാതി. ദിവസങ്ങളായി കാറ്റ് ശക്തമാണ്. സമീപത്തു ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിട നിർമാണത്തിനായി മണ്ണും പാറപ്പൊടിയും മെറ്റലും മറ്റും കൂട്ടിയിട്ടുണ്ട്. യാതൊരു മറയും ഏർപ്പെടുത്തിയിട്ടില്ല. കാറ്റിൽ ഇവിടെ നിന്നാണ് പൊടിപാറുന്നത്. 

വാഹനം പോകുമ്പോൾ മുഖം പൊത്തണം
ആശുപത്രിയിലേക്കുള്ള റോഡും പൊടിയടിഞ്ഞു കിടക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ പൊടിപാറും. പുറമേ റോഡും തകർച്ചയിലാണ്. ജില്ലാ ആശുപത്രിയിൽ നിന്നുള്ള മലിനജലമടക്കം റോഡിലേക്ക് ഒഴികിയുള്ള ദുരിതം വേറെയാണ്. 

പരാതിയുടെ പൊടിപൂരം
ആശുപത്രി പരിസരത്തെ പൊടിശല്യം നിയന്ത്രിക്കണമെന്നു ചികിത്സ തേടി എത്തുന്നവർ‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഇല്ല. ജില്ലാ ആരോഗ്യവിഭാഗം ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നാണു പരാതി. പ്രതിഷേധം ശക്തമാകുമ്പോൾ രണ്ടു ദിവസം റോഡ് നനയ്ക്കും. പിന്നീടു നടപടി ഉണ്ടാകില്ല. ഇരു ജില്ലാ ആശുപത്രികളും ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ്. പൊടിപ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടും ജില്ലാ പഞ്ചായത്തടക്കം ഗുരുതര വീഴ്ച വരുത്തുന്നതായാണു പരാതി. 

English Summary:

Palakkad District Women and Child Hospital faces severe dust pollution. Pregnant women and children are suffering from respiratory issues due to inaction from health authorities and local panchayats despite numerous complaints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com