പാലക്കാട് ജില്ലയിൽ ഇന്ന് (11-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗത നിയന്ത്രണം: കുഴൽമന്ദം∙ കൊഴിഞ്ഞംപറമ്പിൽ കൊടുവായൂർ മെയിൻ റോഡിൽ ഇറിഗേഷന്റെ പൊട്ടിയ പൈപ്പ് നേരെയാക്കുന്നതിനാൽ ഇന്നു മുതൽ മൂന്നു ദിവസം ഇതു വഴിയുള്ള ഗതാഗതം പൂർണമായും നിരാേധിച്ചു. കുഴൽമന്ദത്തു നിന്നു വരുന്ന വാഹനങ്ങൾ കൊഴിഞ്ഞംപറമ്പിൽ നിന്നു വലതു വശത്തുകൂടെ കളപ്പെട്ടി വഴി കൊടുവായൂരിലേക്കും തിരികെ വരുന്ന വാഹനങ്ങൾ ഇതുവഴിയോ തേങ്കുറുശ്ശി പുല്ലുപ്പാറ പുതുക്കോട് വഴി കുഴൽമന്ദത്തേക്കും പോവേണ്ടതാണെന്ന് മലമ്പുഴ കനാൽ കെടുവായൂർ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
നേത്ര ചികിത്സാ ക്യാംപ് നാളെ
ചെർപ്പുളശ്ശേരി ∙ സത്യസായി സേവാസമിതിയും അഹല്യ കണ്ണാശുപത്രിയും ചേർന്ന് നാളെ രാവിലെ 9.30നു ചെർപ്പുളശ്ശേരി ഗവ.ഹൈസ്കൂളിൽ നേത്ര ചികിത്സാ ക്യാംപ് സംഘടിപ്പിക്കും. ഫോൺ: 9947548909.
ജോലി ഒഴിവ്
കുഴൽമന്ദം∙ കുത്തനൂർ പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയർ കാര്യാലയത്തിൽ ഗ്രേഡ് (രണ്ട്) ഓവർസിയർ തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 15നു രാവിലെ 11നു പഞ്ചായത്ത് ഓഫിസിൽ. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

അധ്യാപക ഒഴിവ്
നെന്മാറ∙ ഗവ. ബോയ്സ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, പി.ഇടി അധ്യാപകരുടെ ഒഴിവുണ്ട്. കെടെറ്റ് യോഗ്യത നിർബന്ധം. കൂടിക്കാഴ്ച 15ന് രാവിലെ 9.30ന്.