ADVERTISEMENT

∙ ചെർപ്പുളശ്ശേരി ലക്ഷ്മി കല്യാണമണ്ഡപം: ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നന്മ കുടുംബസംഗമം–5.00, സ്നേഹവിരുന്ന്–7.00.
∙ കാറൽമണ്ണ തിരുമുല്ലപ്പള്ളി മഹാദേവക്ഷേത്രം: തിരുവാതിര ആഘോഷം, ചുറ്റുവിളക്ക്, നിറമാല–6.00, തിരുവാതിര ആഘോഷം ദീപം തെളിയിക്കൽ–6.45, യാത്രയയപ്പ്–7.00,
∙ തൃക്കടീരി മൂന്നുമൂർത്തിക്ഷേത്രം: ജയാബലി ഉത്സവം, പെരുംപൂ ജ 6.00, തിരുവാതിരക്കളി–9.00, പ്ര സാദഊട്ട്12.00, ദശസഹസ്രദീപം തെളിയിക്കൽ 6.00, ജയാബലി തൂവ ൽ 6.30, ദണ്ഡുമുറിച്ചുതൊഴൽ 9.30.
∙ കുളക്കാട് മാരിയമ്മൻ കോവില‍: പൂജാ ഉത്സവം, നിറപറസമർപ്പണം–7.00, വിശേഷാൽപൂജകൾ–11.00, ചുറ്റുവിളക്ക്–7.00, പ്രസാദവിതരണം–9.00. തിരുവാതിരക്കളി7.30.
∙ കുളപ്പട അയ്യപ്പക്ഷേത്രം: പാട്ടുഘോഷം–താലപ്പൊലിയുടെ സമാപനത്തിന്റെ ഭാഗമായി കുളപ്പട ച വിട്ടുകളി സംഘത്തിന്റെ നേതൃത്വത്തി ൽ എടയ്ക്കൽ ടീമും തച്ചനാട്ടുകര ടീമും ഒന്നിച്ചുള്ള ചവിട്ടുകളി 9.00.
∙ പാലപ്പുറം ദേശം പൂരക്കമ്മിറ്റി ഹാൾ: മുണ്ടൻഞാറ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആയുർവേദ, അലോപ്പതി മെഡിക്കൽ ക്യാംപ്. 9.30.

മകരച്ചൊവ്വ ആഘോഷം
വിളയൂർ ∙ ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ ആഘോഷം നാളെ തുടങ്ങും. രാവിലെ ആറിന് തേൻ അഭിഷേകം, വേദജപം, ഗണപതി ഹോമം എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. ഏഴിന് സമ്പൂർണ ദേവീ മാഹാത്മ്യ പാരായണം, ഒൻപതിന് ശ്രീഫല സമർപ്പണം, പൗർണമി പൂജ, സമൂഹ നാമജപം, വൈകിട്ട് ഭഗവതി സേവ. 14ന് രാവിലെ ആറു മുതൽ ഉദയാസ്തമന പൂജ. ആറരയ്ക്ക് സമ്പൂർണ നാരായണീയ പാരായണം, 10ന് കലശാഭിഷേകം, 10. 30ന് ഗുരുതി തർപ്പണം, 11ന് പൂമൂടൽ, ശ്രീഭൂതബലി, 12ന് പ്രസാദ ഊട്ട് എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി നാരായണൻ നമ്പൂതിരിപ്പാട്, കൃഷ്ണമുരാരി ഭട്ട് എന്നിവർ കാർമികത്വം വഹിക്കും.

മുണ്ടനാംകുർശ്ശി ക്ഷേത്രം തിരുവാതിരവിളക്ക് ഇന്ന്
നെല്ലായ ∙ മുണ്ടാനാംകുർശ്ശി മഹാദേവക്ഷേത്രത്തിൽ തിരുവാതിര വിളക്ക് ഇന്ന് ആഘോഷിക്കും. രാവിലെ 6.30ന് ആയിരംകുടം അഭിഷേകം, നവകം, പഞ്ചഗവ്യത്തോടുകൂടി വിശേഷപൂജ എന്നിവ നടക്കും. തന്ത്രി ഈക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനാകും. 8.30ന് ശ്രീഭൂതബലി, വൈകിട്ട് താംബൂലസമർപ്പണം എന്നിവ. രാത്രി 7ന് പാതിരിക്കുന്നത്ത് സുരേഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ സർപ്പബലി നടക്കും. തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കും. 8ന് തിരുവാതിരക്കളിയുമുണ്ട്.
ന്യൂറോളജി, ഓർത്തോ രോഗ നിർണയ ക്യാംപ് 
പാലക്കാട് ∙ അഹല്യ ഡയബറ്റിസ് ഹോസ്‌പിറ്റലിലെ ന്യൂറോളജി ആൻഡ് ന്യൂറോ റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും അസ്ഥിരോഗ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ന്യൂറോളജിസ്‌റ്റ് ഡോ.രവിചന്ദ്രൻ, അസ്ഥിരോഗ വിദഗ്‌ധൻ ഡോ.ശ്രീഗണേഷ് എന്നിവരുടെ പ്രത്യേക ന്യൂറോ ഓർത്തോ ക്ലിനിക്കുകളിൽ സൗജന്യ രോഗനിർണയ ക്യാംപ് 13ന് തുടങ്ങും.ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ലാബ് ടെസ്‌റ്റുകളിലും സ്കാനിങ്, ഫിസിയോതെറപ്പി എന്നിവയിലും 15 ശതമാനം കിഴിവും ന്യൂറോ റീഹാബിലിറ്റേഷൻ പാക്കേജുകളിലും ഓർത്തോ സംബന്ധമായ സർജറികൾക്കും പ്രത്യേക കിഴിവുകളും ഒരുക്കിയിട്ടുണ്ട്.വിവരങ്ങൾക്കും മുൻകൂർ ബുക്കിങ്ങിനും: 94960 06739.

കെഎസ്എസ്പിഎ ജില്ലാ സമ്മേളനം 14ന് തുടങ്ങും 
പാലക്കാട് ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 14, 15 തീയതികളിൽ നടക്കും. 14നു രാവിലെ 9.30നു പാലക്കാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ജില്ലാ കമ്മിറ്റിയും 10.30നു കൗൺസിൽ യോഗവും നടക്കും. 15നു രാവിലെ 10ന് ചന്ദ്രനഗർ പാർവതി മണ്ഡപത്തിൽ സമ്മേളനം വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. 11.30നു പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പും തുടർന്നു നടക്കുന്ന വനിതാ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി കെ.എ.തുളസിയും ഉദ്ഘാടനം ചെയ്യും. 3നു നടക്കുന്ന സുഹൃത് സമ്മേളനം കെപിസിസി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, സെക്രട്ടറി കെ.എം.മുഹമ്മദ് റഷീദ്, ട്രഷറർ പി.ഭക്തവത്സലൻ എന്നിവർ  അറിയിച്ചു. 

യോഗം ഇന്ന് 
പള്ളിക്കുറുപ്പ് ∙ കുണ്ടുകണ്ടം മഹാഗണപതി ക്ഷേത്രത്തിൽ ജനറൽ ബോഡി യോഗം ഇന്നു രാവിലെ 10നു നടക്കും. സ്ഥാപക ട്രസ്റ്റിമാർ അടക്കമുള്ള എല്ലാവരും പങ്കെടുക്കണമെന്നു ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
അധ്യാപക ഒഴിവ്
ലക്കിടി ∙ നെല്ലിക്കുറുശ്ശി ഗവ. ഹൈസ്കൂളില്‍ എച്ച്എസ്എ നാച്ചുറല്‍ സയന്‍സ് അധ്യാപക ഒഴിവ്. 13ന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും.
പഞ്ചരത്ന കീർത്തനാലാപനം ഇന്ന്
കൊല്ലങ്കോട് ∙ പുതുഗ്രാമം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ആഞ്ജനേയസ്വാമി സന്നിധിയിൽ നടത്തുന്ന ത്യാഗരാജ സംഗീതോത്സവത്തിൽ പഞ്ചരത്ന കീർത്തനാലാപനം ഇന്നു നടക്കും. രാവിലെ എട്ടിനു നാഗസ്വര കച്ചേരി, 9നു പുല്ലാങ്കുഴൽ കച്ചേരി എന്നിവ നടക്കും. 10നാണു പഞ്ചരത്ന കീർത്തനാലാപനം. 11.30നു ചൈതന്യ മഹാഗണപതിക്കും ഹനുമാൻ സ്വാമിക്കും അഭിഷേകാദി അലങ്കാര പൂജ നടക്കും. 12നു സംഗീത കച്ചേരിയും തുടർന്നു വാദ്യ വിസ്മയവും ഉണ്ടാകും. വൈകിട്ടു അഞ്ചരയ്ക്കു ത്യാഗരാജ യോഗ വൈഭവം ഭരതനാട്യം അരങ്ങേറും. രാത്രി 11ന് ആഞ്ജനേയ ഉത്സവം നടക്കും. ഇന്നലെ മംഗള വാദ്യം, പഞ്ചവാദ്യം, സംഗീതാർച്ചന, ഗിറ്റാർ വാദനം, സംഗീതാർച്ചന, തബലവാദനം, വീണ വാദനം, സംഗീത കച്ചേരിയും സംഗീതാർച്ചനയും നടന്നു. തുടർന്നു വീണ കച്ചേരി, വയലിൻ സംഗമവും ഉണ്ടായി.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com