പാലക്കാട് ജില്ലയിൽ ഇന്ന് (13-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഉപന്യാസ മത്സരം;പാലക്കാട് ∙ പാലക്കാട് ഉപഭോക്തൃ സംരക്ഷണ സമിതി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. ‘വിദ്യാർഥികളായ ഉപഭോക്താക്കൾക്ക് വേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂർവവുമായ നിർമിത ബുദ്ധി’ എന്ന വിഷയത്തിൽ മലയാളത്തിൽ 2 പേജിൽ ഉപന്യാസം തയാറാക്കി 17നു മുൻപ് അയയ്ക്കണം. വിലാസം: സെക്രട്ടറി, പാലക്കാട് ഉപഭോക്തൃ സംരക്ഷണ സമിതി, 25/511, ശ്രീനഗർ കോളനി, പാലക്കാട്– 678013. ഫോൺ: 9496132043.
സമൂഹവിവാഹം:കൂടിക്കാഴ്ച 19ന്
പാലക്കാട് ∙ ജില്ലാ ഡഫ് മൂവ്മെന്റ് കേൾവിപരിമിതർക്കായി നടത്തുന്ന സമൂഹവിവാഹത്തിനുള്ള കൂടിക്കാഴ്ച 19നു രാവിലെ 9.30 മുതൽ 4 വരെ കോട്ടമൈതാനത്തെ ഐഎംഎ ഹാളിന് എതിർവശത്തെ ത്രിവേണിയുടെ മുകളിലെ ഹാളിൽ നടക്കും. അനാഥർ, കേൾവിപരിമിതർ, ജീവിതപങ്കാളി മരിച്ച യുവതികൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കും അപേക്ഷിക്കാം. 9037119091.