ഇരുമ്പകച്ചോലയിൽ നിന്നു വീണ്ടും രാജവെമ്പാലയെ പിടികൂടി; പത്തടിയോളം വലുപ്പം

Mail This Article
കാഞ്ഞിരപ്പുഴ ∙ ഇരുമ്പകച്ചോലയിൽ നിന്നു വീണ്ടും രാജവെമ്പാലയെ പിടികൂടി. ഇന്നലെ രാവിലെ പത്തോടെ ചീരാംകുഴിയിൽ സിബിയുടെ കമുകിൻതോട്ടത്തിൽ നിന്നാണു പത്തടിയോളമുള്ള രാജവെമ്പാലയെ വനംവകുപ്പ് ദ്രുതകർമസേന പിടികൂടിയത്. ഇതോടെ രണ്ടു മാസത്തിനിടെ പഞ്ചായത്ത് പരിധിയിൽ നിന്നു പിടികൂടുന്ന മൂന്നാമത്തെ രാജവെമ്പാലയാണിത്. സ്ഥലമുടമയാണു രാജവെമ്പാലയെ കണ്ടു മണ്ണാർക്കാട് വനംവകുപ്പിനെ വിവരം അറിയിച്ചത്.
ആർആർടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഫിറോസ് വട്ടത്തൊടിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പിടികൂടിയത്. തുടർന്ന് ഉൾവനത്തിൽ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ ഇരുമ്പകച്ചോല സെന്ററിൽ നിന്നു രാജവെമ്പാലയെ പിടികൂടിയിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം പൂഞ്ചോലയിൽ നിന്ന് ഉടുമ്പിനെ ഭക്ഷിച്ചു കൊണ്ടിരുന്ന രാജവെമ്പാലയെ ആർആർടി സംഘം പിടികൂടിയിരുന്നു.