കോട്ടോപ്പാടത്ത് കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

Mail This Article
അലനല്ലൂർ ∙ കോട്ടോപ്പാടം കൂമഞ്ചീരിക്കുന്ന് ഭാഗത്ത് ഒന്നേകാൽ കിലോയിലധികം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ പ്രദീപ് ജാന (35), സദ്ദാം ഹുസൈൻ മൊല്ല (34) എന്നിവരെ പിടികൂടി. കൂമഞ്ചേരിക്കുന്നിൽ വച്ച് ഇവരെ കണ്ട് സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിലും, എക്‌സൈസ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണു സംഭവം.ഉടൻ നാട്ടുകൽ പൊലീസും മണ്ണാർക്കാടു നിന്ന് എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഇവരിൽ നിന്നും 1.3 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. പൊന്നാനിയിൽ ജോലി ചെയ്യുന്ന ഇവർ ഇടനിലക്കാരൻ വഴിയാണ് കഞ്ചാവിനു വേണ്ടി എത്തിയിട്ടുള്ളത്. ഇവർക്ക് കഞ്ചാവ് നൽകിയവരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും എക്‌സൈസ് അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസർ പ്രവീൺകുമാർ, ഷഹീറലി, സിവിൽ എക്‌സൈസ് ഓഫിസർ ഷിബിൻദാസ്, ഷഹീദ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.