തളികക്കല്ല് റോഡിൽ ലൈനിൽ തങ്ങിനിൽക്കുന്ന മരം ഭീഷണി

Mail This Article
മംഗലംഡാം ∙ കടപ്പാറ തളികക്കല്ല് റോഡിൽ പോത്തൻതോട് പാലം കഴിഞ്ഞുള്ള ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് വീണ് തങ്ങിനിൽക്കുന്ന മരം മുറിച്ചു മാറ്റാത്തത് ഭീഷണിയാകുന്നു. മരം ലൈനിലേക്ക് വീണതോടെ രണ്ട് വൈദ്യുതിത്തൂണുകളും ചെരിഞ്ഞാണ് നിൽക്കുന്നതെന്ന് ഊരു മൂപ്പൻ നാരായണൻ പറഞ്ഞു. ഇതിനു മുൻപു മരങ്ങൾ വീണ് 4 തൂണുകൾ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചെരിഞ്ഞ് നിൽക്കുന്നതും ഭീഷണിയായിട്ടുള്ളതുമായ മരങ്ങൾ മുറിച്ചു മാറ്റണമെന്നും കാട്ടാനയടക്കമുള്ള വന്യമൃഗശല്യം കൂടുന്ന സാഹചര്യത്തിൽ പോത്തൻതോട് മുതൽ തളിക്കല്ല് കോളനി വരെയുള്ള റോഡിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്നും മൂപ്പൻ ആവശ്യപ്പെട്ടു.
തളികക്കല്ല് റോഡിലുള്ള വൈദ്യുതി ലൈൻ പണികൾ ഇതിനോടകം പൂർത്തീകരിച്ചതാണെന്നും തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന മുറയ്ക്ക് ലൈനിൽ വന്നിട്ടുള്ള കേടുപാടുകൾ പരിഹരിച്ച് കണക്‌ഷൻ കൊടുക്കുന്നതിന് മറ്റു തടസ്സങ്ങളില്ലെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.