കസബ ജനമൈത്രി പൊലീസിന്റെ സൗജന്യ പിഎസ്‌സി പരിശീലനം

Mail This Article
×
പുതുശ്ശേരി ∙ കസബ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സൗജന്യ പിഎസ്‌സി പരിശീലന പദ്ധതിക്കു തുടക്കമായി. എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിൽ ചുട്ടിപ്പാറ കുന്നുംപാറ അങ്കണവാടിയിൽ ആരംഭിച്ച ക്ലാസ് ഓയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ യൂത്ത് ഫോറം ഡയറക്ടർ ഡോ.എൻ.ശുദ്ധോദനൻ ഉദ്ഘാടനം ചെയ്തു. കസബ പൊലീസ് എസ്ഐ വിപിൻരാജ് അധ്യക്ഷനായി. ജനമൈത്രി ബീറ്റ് ഓഫിസർ എൻ.സായൂജ്, ആർ.രജീദ്, പരിശീലകൻ അക്ഷയ് എന്നിവർ പ്രസംഗിച്ചു.
അങ്കണവാടി വർക്കർ എ.കുമാരിയെ ആദരിച്ചു. കസബ ഇൻസ്പെക്ടർ എസ്.സുജിത്തിന്റെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്. നേരത്തെ ഇദ്ദേഹം മലമ്പുഴയിൽ ഇൻസ്പെക്ടറായിരുന്നപ്പോൾ നടപ്പാക്കിയ പിഎസ്‌സി പരിശീലന പദ്ധതി വലിയ വിജയം കണ്ടിരുന്നു. ഈ പദ്ധതിയിലൂടെ പൊലീസിൽ ഉൾപ്പെടെ വിവിധ സർക്കാർ സർവീസുകളിൽ ഒട്ടേറെപ്പേർക്കു ജോലി ലഭിച്ചിരുന്നു.
English Summary:
Free PSC training is now available in Puthussery thanks to a new program launched by the Kasaba Janamaithri Police. The program, which began at the Chuttippara Kunnumpara Anganwadi, aims to help individuals pass the PSC exam and secure government employment.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.