ADVERTISEMENT

എടത്തനാട്ടുകര ∙ വെള്ളിയാർ പുഴയിൽ കാപ്പുപറമ്പ്, തുളക്കല്ല് കോസ്‌വേക്കു താഴെ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന താൽക്കാലിക തടയണയിൽ ശുചിമുറി മാലന്യം തള്ളി. ബുധൻ രാവിലെയാണ് മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. നാട്ടിലെ മുഖ്യ ജലസ്രോതസ്സാണ് ഈ പുഴ. ശുദ്ധജല ക്ഷാമം ഏറെ നേരിടുന്ന പ്രദേശങ്ങളിൽ ഇതിനെ ആശ്രയിച്ച് ഒട്ടേറെ ശുദ്ധജല പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. താഴ് ഭാഗങ്ങളിലും വേനൽ കനത്തത്തോടെ താൽക്കാലിക തടയണകൾ കെട്ടിയിട്ടുണ്ട്. ഇതിലെയെല്ലാം വെള്ളത്തെ ബാധിക്കുന്ന നിലയിലാണ് വലിയ തോതിൽ മാലിന്യം തള്ളിയിട്ടുള്ളത്.

English Summary:

Edathanattukara's water crisis worsens due to waste dumping in the Vellayar River. Villagers are alarmed by the pollution affecting their primary drinking water source and multiple temporary dams.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com