നൂറടിയിൽ മരങ്ങളും ചെളിയും നീക്കുന്നു; വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷ

Mail This Article
×
നെല്ലിയാമ്പതി∙ മഴക്കാലമായാൽ നൂറടിയിൽ പതിവായി അനുഭവപ്പെടാറുള്ള വെള്ളപ്പൊക്കത്തിനു പരിഹാരമാകുന്നു. രണ്ട് വർഷമായി പഞ്ചായത്ത് തുക വകയിരുത്തിയെങ്കിലും നിർമാണ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. നൂറടിപ്പാലത്തിന് തെക്കു ഭാഗത്ത് പുഴയിൽ വീണു കിടക്കുന്ന മരങ്ങളും അടിഞ്ഞുകൂടിയ മണ്ണും കാരണം വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. 25 ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗിക്കാൻ വനം വകുപ്പിന്റെ തടസ്സമായിരുന്നു പ്രശ്നം. തുടർന്ന് മുൻ ജില്ലാ കലക്ടറും ജനപ്രതിനിധികളും ഇടപെട്ടാണു തീരുമാനമായത്. പഞ്ചായത്ത് മാറ്റിവച്ച തുക മൈനർ ഇറിഗേഷൻ വകുപ്പിന് കൈമാറിയാണു പ്രശ്നം പരിഹരിച്ചത്. പുഴയോരത്ത് സംരക്ഷണ ഭിത്തിയും തടസ്സമായി കിടക്കുന്ന മരങ്ങളും ചളിയും നീക്കാൻ തുടങ്ങി.
English Summary:
Nuradi flooding finally solved: After years of delays, a retaining wall is under construction in Nuradi, Nellayampathy, thanks to a fund transfer that finally addressed the monsoon flooding issue. This project includes removing obstructing debris from the river and building a protective wall to prevent future damage.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.