ശകുന്തള ജംക് ഷൻ–യന്ത്രപ്പടി റോഡ്: ഇന്റർലോക്ക് പ്രവൃത്തി തുടങ്ങി; റോഡ് നവീകരണം അന്തിമ ഘട്ടത്തിൽ

Mail This Article
പാലക്കാട് ∙ നഗരത്തിലെ ശകുന്തള ജംക്‌ഷൻ മുതൽ യന്ത്രപ്പടി വരെയുള്ള റോഡ് നവീകരണം അന്തിമ ഘട്ടത്തിൽ. ഇന്റർലോക്ക് പാകുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. റോഡ് തകർന്നതോടെ ടാർ ഇളക്കി മാറ്റിയാണ് ഇന്റർലോക്ക് വിരിക്കുന്നത്. കഴിഞ്ഞ എട്ടിനാണ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. പ്രദേശത്തെ വ്യാപാരികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു റോഡ് നവീകരിക്കുകയെന്നത്. പ്രവൃത്തികൾക്കായി മെറ്റലും മണ്ണും കൊണ്ടുവന്നിട്ടപ്പോൾ പൊടിശല്യം രൂക്ഷമായിരുന്നു. നവീകരണ പ്രവൃത്തികൾ വേഗത്തിലായതോടെ പൊടിശല്യത്തിന് പരിഹാരമായി.
പത്ത് ദിവസത്തിനുള്ളിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് നഗരസഭാംഗം സാജോ ജോൺ പറഞ്ഞു. റമസാനും അടുത്ത മാസം വിഷു ഉൾപ്പെടെയുള്ള ആഘോഷങ്ങളും വരുന്നതിനാൽ പ്രദേശത്തെ കച്ചവടക്കാർക്ക് ഏറെ ആശ്വാസമാണ് ദ്രുതഗതിയിലുള്ള റോഡ് നവീകരണം. ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് കാൽനടയായി പോകുന്നവർ ഈ വഴിയാണ് കൂടുതലായി ഉപയോഗിക്കുന്നത്.