ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വികസനം ഇഴയുന്നു; യാത്രക്കാർ ദുരിതത്തിൽ

Mail This Article
ഷൊർണൂർ ∙ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ തുടങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും എങ്ങുമെത്താതെ ഇഴയുന്നു. ഇതോടെ യാത്രക്കാരുടെ ദുരിതവും തുടരുകയാണ്. റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടം ഇപ്പോൾ പൂർത്തിയാക്കി തുറന്നു നൽകിയിട്ടുണ്ട്. പാർക്കിങ് ഗ്രൗണ്ടും തുറന്നു കൊടുത്തു. എന്നാൽ ലിങ്ക് റോഡ്, ലിഫ്റ്റ്, നടപ്പാത എന്നിവയുടെ പ്രവൃത്തികൾ പകുതിയിൽ നിന്നു. റെയിൽവേ ഡിവിഷനൽ മാനേജർ നടത്തിയ പരിശോധനയിൽ, പുതുതായി നിർമിച്ച ചവിട്ടു പടികളുടെ വീതിയും നീളവും മാറ്റണമെന്നും മുന്നിൽ ബസ് സ്റ്റോപ് ഒരുക്കണമെന്നും പുതിയ ലിങ്ക് റോഡ് വന്നാലും പഴയ റോഡ് ഉപയോഗപ്പെടുത്തണം എന്നും നിർദേശങ്ങൾ നൽകിയിരുന്നു. ബലക്ഷയത്തിന്റെ പേരിൽ അടച്ചിട്ട മേൽപാലം മാസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ചു നീക്കിയിട്ടില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു ഷൊർണൂർ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്.